
തിരുവനന്തപുരം : കഴക്കൂട്ടത്ത് നാടൻ ബോംബ് ശേഖരം പോലീസ് കണ്ടെത്തി.
കഴക്കൂട്ടം റെയിൽവേ സ്റ്റേഷന് ഒരു കിലോമീറ്റർ മാറിയാണ് പന്ത്രണ്ടോളം നാടൻ ബോംബുകൾ കണ്ടെത്തിയത്.
റെയിൽവേ പോലീസ് പട്രോളിംഗ് നടത്തുന്നതിനിടെ റെയിൽവേ പാളത്തിനു സമീപം കുറ്റിക്കാട്ടിൽ സംശയാസ്പദമായി നാലുപേരെ കണ്ടെത്തിയിരുന്നു.
പോലീസിനെ കണ്ടതോടെ ഇതിൽ മൂന്നുപേർ ഓടി രക്ഷപ്പെട്ടു.
ഒരാളെ പിടികൂടി ചോദ്യം ചെയ്യുന്നതിനിടെ ഇയാളും റെയിൽവേ പോലീസിന്റെ കൈ തട്ടി മാറ്റി രക്ഷപ്പെട്ടു.
തുടർന്ന്, നടത്തിയ പരിശോധനയിലാണ് രണ്ടു കവറിലായി പന്ത്രണ്ടോളം നാടൻ ബോംബുകൾ കണ്ടെത്തിയത്. തുമ്പ പോലീസിൽ വിവരമറിയിച്ചെന്നും
ബോംബ് സ്ക്വാഡും സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.
Post Your Comments