ന്യൂഡൽഹി: നഗരത്തിലെ നാല്പതോളം ഗ്രാമങ്ങളുടെ നിലവിലുള്ള മുസ്ലിം പേരുകൾ മാറ്റണമെന്ന ആവശ്യവുമായി ബിജെപി ഡൽഹി ഘടകം. അടിമത്വത്തിന്റെ കാലഘട്ടത്തിന്റെ ശേഷിപ്പുകൾ പേറുന്നവയാണ് ഈ പേരുകളെന്നും, അതിനാൽ അതു മാറ്റേണ്ടത് അത്യന്താപേക്ഷിതമാണെന്നും ബിജെപി ആവശ്യപ്പെടുന്നു.
ഡൽഹി ബിജെപി നേതാവായ ആദേശ് ഗുപ്തയാണ് ആവശ്യം മുന്നോട്ട് വെച്ചത്. ‘അടിമത്വത്തിന്റെ ഓർമ്മകളും പേറി ജീവിക്കാൻ ആരും ഇഷ്ടപ്പെടുകയില്ല. ഗ്രാമങ്ങളുടെ പേര് മാറ്റണമെന്ന ആവശ്യവുമായി ഗ്രാമവാസികളായ നിരവധി പേർ എന്റെ പക്കൽ വരാറുണ്ട്. അവരുടെ ആവശ്യം ന്യായമായതിനാൽ അത് നടത്തിക്കൊടുക്കുകയും തന്നെ വേണം.’ ആദേശ് ഗുപ്ത പറയുന്നു.
ഹുമയൂൺപൂർ, യൂസഫ് സരായ്, മസൂർപൂർ തുടങ്ങിയ 40 ഗ്രാമങ്ങളുടെ പേരാണ് ബിജെപി മാറ്റാൻ ആവശ്യപ്പെടുന്നത്. ബുൾഡോസർ ക്യാംപെയിനുമായി ബന്ധപ്പെട്ട് ഡൽഹിയിൽ ഉയർന്നു കേൾക്കുന്ന പേരാണ് ആദേശ് ഗുപ്തയുടേത്. എന്നാൽ, ഈ ആവശ്യത്തിന് അനുകൂലമായൊരു മറുപടി നൽകാൻ കെജ്രിവാൾ ഭരണകൂടം തയ്യാറായിട്ടില്ല.
Post Your Comments