ThiruvananthapuramNattuvarthaLatest NewsKeralaNewsIndia

അക്ഷയ തൃതീയ: ചരിത്രവും പ്രാധാന്യവും

തിരുവനന്തപുരം: സംസ്കൃതത്തിൽ, അക്ഷയ എന്ന വാക്കിന്റെ അർത്ഥം ‘ഒരിക്കലും കുറയാത്തത്’ എന്നാണ്. അതേസമയം, തൃതീയ എന്നാൽ ചന്ദ്രന്റെ മൂന്നാം ഘട്ടം എന്നാണ് അർത്ഥമാക്കുന്നത്. ‘സമൃദ്ധി, വിജയം, സന്തോഷം, പ്രതീക്ഷ എന്നിവ ഒരിക്കലും കുറയാത്തത്’ എന്നതാണ് അക്ഷയ തൃതീയ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. പഞ്ചാംഗത്തിൽ വൈശാഖത്തിലെ മൂന്നാമത്തെ ചാന്ദ്ര ദിനത്തിന്റെ പേരിലാണ് ഈ ഉത്സവം അറിയപ്പെടുന്നത്.

മംഗളകരമായ ഉത്സവത്തിന് നിരവധി പുരാണ പരാമർശങ്ങളും കഥകളും ഉണ്ട്. പ്രധാനമായും, വിഷ്ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാമന്റെ ജന്മദിനമാണ് അക്ഷയ തൃതീയ എന്ന് വിശ്വസിക്കപ്പെടുന്നു. കുചേലൻ ഭഗവാൻ കൃഷ്ണന് അവൽ സമർപ്പിച്ച ദിവസമാണ് അക്ഷയ തൃതീയയെന്നും ഗുരുക്കന്മാർ അവകാശപ്പെടുന്നു. അവലിന് പകരം, ഭഗവാൻ കൃഷ്ണൻ കുചേലന് സന്തോഷവും സമ്പത്തും നൽകി അനുഗ്രഹിച്ചു.

അക്ഷയ തൃതീയ നാളില്‍ ചെയ്യുന്ന സത്കര്‍മ്മങ്ങളുടെ ഫലം ക്ഷയിക്കില്ല

വനവാസ സമയത്ത് പാണ്ഡവർക്ക് ഒരിക്കലും ഭക്ഷണമില്ലാതെ വരാതിരിക്കാൻ ഈ ദിവസമാണ് കൃഷ്ണൻ ദ്രൗപതിക്ക് അക്ഷയ പാത്രം സമർപ്പിച്ചതെന്നും വിശ്വസിക്കപ്പെടുന്നു. ഐതീഹ്യമനുസരിച്ച്, വിശുദ്ധ ഗംഗ സ്വർഗത്തിൽ നിന്ന് ഭൂമിയിലേക്ക് ഇറങ്ങിവന്ന ദിവസമാണ് അക്ഷയ തൃതീയയെന്നും വിശ്വസിക്കപ്പെടുന്നു. ഈ ദിവസം സ്വർണം, പണം തുടങ്ങി ധനം ശേഖരിക്കുന്നത് അഭിവൃദ്ധിയുണ്ടാക്കുമെന്നാണ് വിശ്വാസം. ഈ വർഷം മെയ് 3, ചൊവ്വാഴ്ചയാണ് അക്ഷയ തൃതീയ ആഘോഷിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button