KeralaLatest NewsNews

അമിത് ഷായെ സ്വീകരിക്കാനൊരുങ്ങി തലസ്ഥാന നഗരി

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വരവേല്‍ക്കാനുളള ഒരുക്കത്തിലാണ് തിരുവനന്തപുരം നഗരം. നഗരത്തിന്റെ പല ഭാഗങ്ങളിലും കൂറ്റന്‍ ഫ്ളക്സ് ബോര്‍ഡുകള്‍ അമിത് ഷായ്ക്ക് സ്വാഗതമോതി ഉയര്‍ന്നുകഴിഞ്ഞു. ബിജെപി പൊതു സമ്മേളനത്തിലും പട്ടികജാതി സംഗമത്തിലും അമിത് ഷാ പങ്കെടുക്കും.

Read Also :  കോവിഡ് വ്യാപനം കൂടുന്നു: നിയന്ത്രണങ്ങൾ കടുപ്പിച്ച് കർണാടക

ഏപ്രില്‍ 29ന് ശംഖുമുഖം കടപ്പുറത്ത് വൈകിട്ട് മൂന്ന് മണിക്ക് നടക്കുന്ന പൊതുയോഗത്തില്‍ വന്‍ ജനപങ്കാളിത്തം ഉണ്ടാകുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. പട്ടികജാതി മോര്‍ച്ചയുടെ നേതൃത്വത്തിലാണ് പട്ടികജാതി സംഗമം സംഘടിപ്പിച്ചിട്ടുളളത്. അമിത് ഷാ സംഗമം ഉദ്ഘാടനം ചെയ്യും.

മുന്‍പ് അമിത് ഷാ കേരളത്തിലെത്തിയപ്പോഴൊക്കെ വന്‍ ജനക്കൂട്ടമായിരുന്നു അദ്ദേഹത്തെ കാണാന്‍ എത്തിയിരുന്നത്. ഇതിനെ മറികടക്കുന്ന ആവേശവും ജനക്കൂട്ടവുമാണ് ബിജെപി ലക്ഷ്യമിടുന്നത്. പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ ഗുണ്ടകള്‍ തുടര്‍ച്ചയായി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമവും കൊലപാതകവും നടത്തുന്ന പശ്ചാത്തലത്തില്‍ ഇതിനുളള താക്കീതും പാര്‍ട്ടിയുടെ ശക്തിപ്രകടനവും കൂടിയാകും തിരുവനന്തപുരത്തെ പരിപാടികള്‍.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button