കണ്ണൂർ: കണ്ണൂർ സർവ്വകലാശാല ചോദ്യപേപ്പർ ആവർത്തന വിഷയത്തിൽ പ്രതികരിച്ച് ഉന്നതവിദ്യാഭ്യാസമന്ത്രി ആർ.ബിന്ദു. പിഴവ് ഗൗരവത്തോടെയാണ് കാണുന്നതെന്ന് ആർ. ബിന്ദു വ്യക്തമാക്കി.
അതേസമയം, ഒന്നോ രണ്ടോ പിഴവുകൾ ചൂണ്ടിക്കാട്ടി ഉന്നത വിദ്യാഭ്യാസ മേഖലയെ കരിവാരിത്തേക്കുന്നത് ശരിയല്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ചോദ്യപേപ്പർ ആവർത്തന വിവാദത്തിൽ പരീക്ഷാ കൺട്രോളർ പി.ജെ. വിൻസന്റിന്റെ രാജി വേണ്ടെന്നാണ് സി.പി.ഐ.എം നിലപാട്. പരീക്ഷാ കൺട്രോളർ രാജിവെച്ചാൽ പ്രതിസന്ധി വർദ്ധിക്കുമെന്നും സി.പി.ഐ.എം അഭിപ്രായപ്പെട്ടു. പാർട്ടി നിർദ്ദേശം അംഗീകരിച്ച് പി.ജെ. വിൻസന്റ് 8 ദിവസത്തെ അവധിയിൽ പ്രവേശിക്കും. അതേസമയം, പരീക്ഷാ വീഴ്ചയെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച രണ്ടംഗ സമിതി ഉടൻ വി.സിക്ക് റിപ്പോർട്ട് നൽകും.
Post Your Comments