
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ കറാച്ചിയില്‍ ഉണ്ടായ സ്ഫോടനം സംബന്ധിച്ച്, ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. കറാച്ചി യൂണിവേഴ്സിറ്റിയുടെ കൊമേഴ്സ് ഡിപ്പാര്‍ട്ട്മെന്റിന് സമീപം നടന്ന സ്ഫോടനത്തിന് പിന്നില്‍ ബുര്‍ഖ ധരിച്ച സ്ത്രീയാണെന്നാണ് വിവരം.
Read Also : ‘പിണറായി രാജ ഭരിക്കുന്നതിനാൽ റഹീമിന് ജനകീയ പ്രശ്നങ്ങളിൽ സമരം ചെയ്യാനുള്ള ധൈര്യമില്ല’
സ്ഫോടനത്തെ തുടര്‍ന്ന്, സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് ബുര്‍ഖയണിഞ്ഞെത്തിയ സ്ത്രീയുടെ പെരുമാറ്റം സംശയാസ്പദമായ രീതിയില്‍ കണ്ടെത്തിയത്. ഇതോടെയാണ് ഇത് ചാവേര്‍ സ്ഫോടനമാണെന്ന് സ്ഥിരീകരിച്ചത്. സ്ഫോടനമുണ്ടായ സ്ഥലത്ത് ഒരു വാന്‍ കത്തിയമര്‍ന്ന നിലയിലുണ്ടായിരുന്നു. ബുര്‍ഖ ധരിച്ച സ്ത്രീ വാനിലേക്ക് നടക്കുന്നതും ഇതിന് പിന്നാലെ സ്ഫോടനം സംഭവിക്കുന്നതുമാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്.
ചാവേറായി എത്തിയ സ്ത്രീ, ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയുടെ ആദ്യ വനിതാ ചാവേറാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ശാരി ബലൂച് എന്നാണ് സ്ത്രീയുടെ പേരെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം.
ചാവേറാക്രമണത്തില്‍, ചൈനീസ് പൗരന്മാരുള്പ്പെടെ നാല് പേര് കൊല്ലപ്പെട്ടു. പരിക്കേറ്റവരുടെ നില അതീവ ഗുരുതരമാണ്. ചൈനീസ് പൗരന്മാരെ മനഃപൂര്‍വം ലക്ഷ്യമിട്ട് നടത്തിയ ചാവേര്‍ സ്ഫോടനമായാണ് ആക്രമണത്തെ വിലയിരുത്തുന്നത്. പ്രധാനമന്ത്രി ഷഹബാസ് ഷെരീഫും ദേശീയ അസംബ്ലി സ്പീക്കര്‍ രാജ പെര്‍വെസ് അഷറഫും ആക്രമണത്തെ അപലപിച്ചു.
Post Your Comments