ന്യൂഡല്‍ഹി: ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ടെസ്ലയോട് തങ്ങളുടെ നയം വീണ്ടും വ്യക്തമാക്കി ഇന്ത്യ. ഇലക്ട്രിക് കാറുകള്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കാന്‍ തയ്യാറാണെങ്കില്‍ യു.എസ് കമ്പനിയായ ടെസ്ലയ്ക്ക് ഇന്ത്യയില്‍ പ്രവര്‍ത്തിക്കാമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു.
Read Also : ‘സ്ത്രീകളുടെ സന്തോഷം മുഖ്യം, സെക്സിലൂടെയും അല്ലാതെയും ബീജം നല്‍കും’: 30കാരനായ ബീജദാതാവിന് 55 കുട്ടികള്‍
ഇന്ത്യയുടെ വിദേശനയ, ഭൗമസാമ്പത്തിക സമ്മേളനമായ റെയ്സിന ഡയലോഗില്‍ സംസാരിക്കവെയാണ് ഗഡ്കരി ഇക്കാര്യം വ്യക്തമാക്കിയത്. ഇലക്ട്രിക് കാറുകളുടെ വലിയ വിപണിയാണ് ഇന്ത്യയെന്നും ഈ മേഖലയില്‍ വലിയ അവസരങ്ങളാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
‘ഇലോണ്‍ മസ്‌ക് ഇന്ത്യയില്‍ കാറുകള്‍ നിര്‍മ്മിക്കാന്‍ തയ്യാറാണെങ്കില്‍ പ്രശ്നമില്ല. ഇന്ത്യയിലേക്ക് വരിക, ഉല്‍പ്പാദനം തുടങ്ങുക, ഇന്ത്യ വലിയൊരു വിപണിയാണല്ലോ. ഇവിടെ എല്ലാ വിഭവങ്ങളുമുണ്ട്. എല്ലാ സാങ്കേതിക വിദ്യയും ഇവിടെ ലഭ്യമാണ്. അവര്‍ക്ക് ഇവിടെ നിന്ന് കയറ്റുമതി ചെയ്യുകയുമാവാം’, ഗഡ്കരി അറിയിച്ചു.
‘ഇലോണ്‍ മസ്‌കിനോട് അഭ്യര്‍ത്ഥിക്കാനുള്ളത് ഇവിടെ വന്ന് ഉല്‍പ്പാദനം തുടങ്ങൂ എന്നാണ്. അതേസമയം, അദ്ദേഹം ചൈനയില്‍ ഉല്‍പ്പാദനം നടത്തി ഇന്ത്യയില്‍ വില്‍ക്കാനാണ് നോക്കുന്നതെങ്കില്‍ അത് ഇന്ത്യക്ക് സ്വീകാര്യമാവില്ല,’ഗഡ്കരി പറഞ്ഞു.
Post Your Comments