എച്ച്ഡിഎഫ്സി ബാങ്ക് ഓഹരി ഉടമകള്‍ക്ക് ലാഭവിഹിതം പ്രഖ്യാപിച്ചു. ഒരു രൂപ മുഖവിലയുള്ള ഓരോ ഇക്വിറ്റി ഷെയറിനും 15.50 രൂപ അഥവാ 1,550 ശതമാനം ലാഭവിഹിതമാണ് പ്രഖ്യാപിച്ചത്. 2022 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തിലെ ലാഭവിഹിതം ആണ് ബാങ്ക് പ്രഖ്യാപിച്ചത്. ലാഭവിഹിതത്തില്‍ 2022 മെയ് 13 ആണ് റെക്കോര്‍ഡ് തീയതിയായി നിശ്ചയിച്ചിരിക്കുന്നത്.
Also Read: കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 207 കേസുകൾ
കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 8, 187 കോടി രൂപയായിരുന്നു ബാങ്കിന്റെ ലാഭം. എന്നാല്‍, നികുതി ഇനത്തില്‍ 2,989.50 കോടി രൂപ നല്‍കിയതിന് ശേഷമുള്ള കമ്പനിയുടെ മാര്‍ച്ച് പാദത്തിലെ ആദായം 23 ശതമാനം ഉയര്‍ന്ന് 10, 055.20 കോടി രൂപയായതായി കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലയന സാധ്യതകളുടെയും ഡിജിറ്റല്‍ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിന്റെയും സാധ്യതകള്‍ അടിസ്ഥാനമാക്കി എച്ച്ഡിഎഫ്സി ബാങ്ക് വളര്‍ച്ച പാത പോസിറ്റീവ് ആയി തുടരും എന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
Post Your Comments