Latest NewsCricketNewsSports

താന്‍ ഔട്ടാണോയെന്ന തീരുമാനത്തിന് പോലും കാത്തുനില്‍ക്കാതെയാണ് അവന്‍ ക്രീസ് വിട്ടത്: സുനില്‍ ഗവാസ്‌കര്‍

മുംബൈ: മുംബൈ ഇന്ത്യൻസിന്റെ വിക്കറ്റ് കീപ്പർ ഇഷാന്‍ കിഷനെ വിമർശിച്ച് ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗവാസ്‌കര്‍. ഐപിഎല്ലിലെ പ്രകടനം വെച്ച് ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ കളിക്കാന്‍ പോകുന്നത് ഇഷാന്‍ കിഷനെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടാണെന്നും ഷോര്‍ട്ട് ബോളുകള്‍ക്കെതിരെ താരം പതറുന്നത് നല്ലൊരു സൂചനയല്ലെന്നും സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.

‘ഇഷാന്‍ കിഷന്റെ സമയം വളരെ മോശമാണ്. അതുകൊണ്ടു തന്നെ താന്‍ ഔട്ടാണോയെന്ന തീരുമാനത്തിന് പോലും കാത്തുനില്‍ക്കാതെ അവന്‍ ക്രീസ് വിട്ടു. സാധാരണയായി ബാറ്റ്സ്മാൻമാര്‍ ഇത്തരത്തുള്ള അസാധാരണ ക്യാച്ചുകള്‍ സ്ലിപ്പില്‍ നല്‍കുമ്പോള്‍ അംപയറുടെ തീരുമാനമറിയാന്‍ കാത്തുനില്‍ക്കും. കാത്തുനില്‍ക്കണമെന്ന് അംപയര്‍ ആവശ്യപ്പെട്ടപ്പോള്‍ മാത്രമാണ് ഇഷാന്‍ അവിടെ നിന്നത്. അവന്റെ ഇപ്പോഴത്തെ മാനസികാവസ്ഥ കൂടിയാണ് ഇത് കാണിക്കുന്നത്’.

‘ഷോര്‍ട്ട് ബോളുകള്‍ക്കെതിരെ താരം പതറുന്നത് നല്ലൊരു സൂചനയല്ല. കാരണം, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക തുടങ്ങി രാജ്യങ്ങളില്‍ അധിക ബൗണ്‍സും വേഗവമുണ്ടാവും. അവിടെ കളിക്കുകയാണെങ്കില്‍ ഇഷാന് ഒന്നും തന്നെ ചെയ്യാനും സാധിക്കില്ല. ഹെഡ്‌ലൈറ്റിനു മുന്നില്‍ അകപ്പെട്ട മുയലിന്റെ അവസ്ഥയായിരിക്കും അവനുണ്ടാവുക’.

Read Also:- ഡിമെൻഷ്യ തടയാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ

‘അവിടെ ഫാസ്റ്റ് ബൗളര്‍മാരെല്ലാം അതിവേഗം പന്തെറിഞ്ഞ് നിങ്ങള്‍ക്ക് ബാറ്റിംഗ് ദുഷ്‌കരമാക്കി മാറ്റും. അരയ്ക്കു താഴെ വരുന്ന ഏതു ബോളും ഇഷാന്‍ അടിച്ചകറ്റും. പക്ഷെ അതിനു മുകളില്‍ വരികയാണെങ്കില്‍ അവന്‍ ബുദ്ധിമുട്ടും. ഐപിഎല്ലില്‍ ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നതും ഇതാണ്’ ഗവാസ്‌കര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button