മുംബൈ: ഐപിഎല്ലില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് പഞ്ചാബ് കിംഗ്സ് ഓപ്പണർ ശിഖർ ധവാൻ. ഐപിഎല്ലിൽ ആറായിരം റൺസ് നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടം ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തില്‍ ധവാൻ സ്വന്തമാക്കി. ഇരുന്നൂറാം മത്സരത്തിലാണ് ധവാന്‍റെ നേട്ടം. 6402 റൺസെടുത്ത വിരാട് കോഹ്ലിയാണ് റൺവേട്ടക്കാരിൽ ഒന്നാമൻ.
5764 റൺസുമായി മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ്മയാണ് മൂന്നാം സ്ഥാനത്ത്. 5668 റൺസുള്ള ഡേവിഡ് വാർണറാണ് റൺവേട്ടക്കാരിൽ മുന്നിലുള്ള വിദേശ താരം. മറ്റൊരു നേട്ടം കൂടി മത്സരത്തില്‍ ധവാന്‍ പേരിലാക്കി. ടി20 ഫോർമാറ്റിൽ 9000 റൺസ് ക്ലബ്ബിൽ കോഹ്ലിക്കും രോഹിത്തിനും ശേഷം ഇടംപിടിക്കാനും ധവാനായി.
Read Also:- ഐപിഎല്ലില്‍ ഇന്ന് രാജസ്ഥാൻ റോയൽസ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും
അതേസമയം, ഐപിഎല്ലില്‍ ഏറ്റവും കൂടുതൽ ബൗണ്ടറി നേടിയ ബാറ്റ്സ്മാൻ ധവാനാണ്. 675 ബൗണ്ടറികളാണ് താരം തന്റെ കരിയറിൽ കുറിച്ചത്. കൂടാതെ, കൂടുതൽ അര്‍ധ സെഞ്ചുറി നേടിയ താരങ്ങളുടെ പട്ടികയിലും ധവാൻ ഇടം നേടി. 52 അര്‍ധ സെഞ്ചുറി നേടിയ ഡേവിഡ് വാര്‍ണറിന് ശേഷം രണ്ടാം സ്ഥാനത്ത് ധവാന്‍ നില്‍ക്കുന്നു. 45 ഫിഫ്റ്റികളാണ് ധവാന്‍റെ പേരിലുള്ളത്.
Post Your Comments