Latest NewsNewsInternational

ഇന്ത്യയിലും പാകിസ്ഥാനിലും അപകടകരമാം വിധം ചൂട് ഉയരുന്നു : മുന്നറിയിപ്പ്

ന്യൂഡല്‍ഹി: ഇന്ത്യയിലും പാകിസ്ഥാനിലും അപകടകരമാം വിധം ചൂട് ഉയരുന്നതായി മുന്നറിയിപ്പ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇന്ത്യയിലും പാകിസ്ഥാനിലും ആളുകള്‍ 40-50 ഡിഗ്രി സെല്‍ഷ്യസ് ചൂട് അഭിമുഖീകരിക്കുന്നു. വരും ദിവസങ്ങളിലും ഇതില്‍ നിന്ന് മോചനം ഉണ്ടാകില്ലെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. സ്‌കോടിഷ് കാലാവസ്ഥാ നിരീക്ഷകന്‍ സ്‌കോട് ഡങ്കന്‍ ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അപകടകരവും അധികഠിനവുമായ ഉഷ്ണതരംഗം ഇന്ത്യയിലേക്കും പാകിസ്ഥാനിലേക്കും നീങ്ങുകയാണെന്ന് ട്വിറ്ററില്‍ അദ്ദേഹം കുറിച്ചു.

Read Also : 316 തടവുകാരുടെ കുടുംബങ്ങൾക്ക് ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്ത് അജ്മാൻ പോലീസ്

‘ഏപ്രിലില്‍ താപനില റെക്കോര്‍ഡ് തലത്തിലേക്ക് ഉയരും. ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാകിസ്ഥാന്റെ ചില ഭാഗങ്ങളില്‍ താപനില 50 ഡിഗ്രി സെല്‍ഷ്യസ് വരെ എത്താം’, അദ്ദേഹം പറഞ്ഞു.

ഓരോ വര്‍ഷവും ശരാശരി ആഗോള താപനില ഏകദേശം ഒരു ഡിഗ്രി സെല്‍ഷ്യസ് വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ആഗോളതാപനം തടയാന്‍ നമ്മള്‍ ഒരുപാട് ദൂരം പോകേണ്ടതുണ്ട്. ഗ്രഹത്തിന്റെ കൂടുതല്‍ ചൂട് കുറയ്ക്കാന്‍ ദ്രുതഗതിയിലുള്ള ഡീകാര്‍ബണൈസേഷന്‍ ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button