Latest NewsKeralaNews

കെ.എസ്.ഇ.ബി റഫറണ്ടം 28ന്

 

എറണാകുളം: കെ.എസ്.ഇ.ബിയിലെ തൊഴിലാളി സംഘടനകളുടെ റഫറണ്ടം ഏപ്രില്‍ 28ന് നടക്കും. രാവിലെ 8ന് ആരംഭിക്കുന്ന പോളിങ് വൈകിട്ട് 5ന് അവസാനിക്കും. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ 76 ബൂത്തുകളിലായി 26,246 തൊഴിലാളികളാണ് വോട്ട് രേഖപ്പെടുത്തുന്നത്.
പ്രിസൈഡിംഗ് ഓഫീസര്‍ അടക്കം നാലുപേരെ ഒരു ബൂത്തില്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ 14 ജില്ലകളില്‍ നടക്കുന്ന പോളിങ് പ്രവര്‍ത്തനങ്ങളും, ഏപ്രില്‍ 30ന് നടക്കുന്ന കൗണ്ടിങും സുഗമമായി നടത്തുന്നതിന് ജില്ലാ ലേബര്‍ ഓഫീസര്‍മാരെയാണ് അസിസ്റ്റിങ് റിട്ടേണിങ് ഓഫീസര്‍മാരായി ചുമതലപ്പെടുത്തിയിട്ടുളളത്.

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി വര്‍ക്കേഴ്‌സ് യൂണിയന്‍, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ (സി.ഐ.ടി.യു), കേരള ഇലക്ട്രിസിറ്റി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (എ.ഐ.ടി.യു.സി), കേരള വൈദ്യുതി മസ്ദൂര്‍ സംഘ് (ബി.എം.എസ്), യുണൈറ്റഡ് ഡെമോക്രാറ്റിക് ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫ്രണ്ട്, കേരള ഇലക്ട്രിസിറ്റി എക്‌സിക്യൂട്ടീവ് സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ (കെ.ഇ.ഇ.എസ്.ഒ), ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷന്‍ എന്നീ യൂണിറ്റുകള്‍ റഫറണ്ടത്തില്‍ പങ്കെടുക്കും.

റഫറണ്ടത്തിന് മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങള്‍ തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്ന് അഡീഷണല്‍ ലേബര്‍ കമ്മീഷണറും റഫറണ്ടത്തിന്റെ ചുമതലയുള്ള റിട്ടേണിങ് ഓഫീസറുമായ കെ.ശ്രീലാല്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button