PalakkadLatest NewsKeralaNattuvarthaNews

യു​വ​തി​യെ ന​ടു​റോ​ഡി​ൽ പീഡിപ്പിക്കാൻ ശ്ര​മം : യുവാവ് പൊലീസ് പിടിയിൽ

നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യാ​യ വ​ല്ല​പ്പു​ഴ പു​ത്ത​ൻ പീ​ടി​യേ​ക്ക​ൽ ഹം​സ​യാ​ണ് (33) പൊലീസ് പിടിയിലായത്

പ​ട്ടാ​മ്പി: യു​വ​തി​യെ ന​ടു​റോ​ഡി​ൽ പീഡിപ്പിക്കാൻ ശ്ര​മി​ച്ച കേസിൽ യു​വാ​വ് അ​റ​സ്റ്റിൽ. നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യാ​യ വ​ല്ല​പ്പു​ഴ പു​ത്ത​ൻ പീ​ടി​യേ​ക്ക​ൽ ഹം​സ​യാ​ണ് (33) പൊലീസ് പിടിയിലായത്.

ഈ ​മാ​സം ഏ​ഴി​നാണ് കേസിനാസ്പദമായ സംഭവം. വ​ല്ല​പ്പു​ഴ​യി​ൽ സ്കൂ​ട്ട​റി​ൽ വ​ന്നി​രു​ന്ന യു​വ​തി​യെ​യാ​ണ് ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്ത് വെ​ച്ച്​ പ്ര​തി പീഡിപ്പിക്കാൻ ശ്ര​മി​ച്ച​ത്. സ്റ്റേ​ഷ​ൻ റൗ​ഡി ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട ഹം​സ മു​മ്പ് നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​യാ​ണെന്ന് പൊലീസ് പറഞ്ഞു.

Read Also : ആലപ്പുഴയില്‍ മാരകായുധങ്ങളുമായി ആർ.എസ്.എസ് പ്രവർത്തകർ പിടിയിൽ: എസ്.ഡി.പി.ഐ നേതാവിനെ വധിക്കാനെത്തിയതെന്ന് പോലീസ്

പ​ട്ടാ​മ്പി പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഹം​സ​ക്കെ​തി​രെ ര​ണ്ട്​ അ​ടി​പി​ടി കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. സ്ത്രീ​ക​ളെ പി​ന്തു​ട​ർ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡി​പ്പി​ക്കു​ന്ന​ത് ഇ​യാ​ളു​ടെ പ​തി​വാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button