Latest NewsSaudi ArabiaNewsInternationalGulf

ഉംറ തീർത്ഥാടനം: നിരക്ക് വർദ്ധിപ്പിച്ചു

മക്ക: ഉറം തീർത്ഥാടന നിരക്ക് വർദ്ധിപ്പിച്ചു. റമദാൻ അവസാനിക്കാൻ ഒരാഴ്ച ശേഷിക്കെയാണ് ഉംറ തീർത്ഥാടന നിരക്ക് ഇരട്ടിയായി വർദ്ധിച്ചത്. അവസാന പത്തിൽ ഉംറ നിർവ്വഹിക്കാൻ എത്തുന്നവരുടെ തിരക്കു കൂടിയതോടെയാണ് നിരക്കും വർദ്ധിച്ചത്.

Read Also: ഉള്ളിയെ പോലെ ഉള്ളിത്തൊലിക്കുമുണ്ട് ഉപയോ​ഗങ്ങൾ : അവ അറിയാം

ആഭ്യന്തര തീർത്ഥാടകർക്ക് 110 റിയാൽ (2242 രൂപ) ആണ് ഉണ്ടായിരുന്നത്. ഇപ്പോൾ ഇത് 200 റിയാൽ (4078 രൂപ) ആയി വർദ്ധിപ്പിച്ചിരിക്കുകയാണ്. വരും ദിവസങ്ങളിൽ ഇത് ഇനിയും ഉയരാനാണ് സാധ്യത. വിദേശ ഉംറ തീർത്ഥാടകർക്കുള്ള നിരക്കും മൂന്നിരട്ടിയായി വർദ്ധിച്ചിട്ടുണ്ട്.

അതേസമയം, അവസാന പത്തിൽ ഉംറ നിർവഹിക്കാൻ അനുമതി നൽകുക റമദാനിൽ ഇതുവരെ ഉംറ നിർവഹിക്കാത്തവർക്ക് മാത്രമായിരിക്കുമെന്ന് നേരത്തെ ഹജ് ഉംറ മന്ത്രാലയം അറിയിച്ചിരുന്നു. റമസാൻ അവസാന പത്തായതോടെ ഹറമിൽ തിരക്ക് വർദ്ധിച്ചതോടെയാണ് തീരുമാനം. വിദേശങ്ങളിൽ നിന്ന് വരുന്നവർക്ക് ഉംറയ്ക്ക് അനുമതി നിർബന്ധമാണ്. ഇവർ പുറപ്പെടുന്നതിന് മുമ്പ് തന്നെ ഉംറയ്ക്ക് അനുമതി തേടണമെന്നാണ് നിർദ്ദേശം. തവക്കൽന ഇഅതമർന ആപ്പുകൾ മുഖേനയാണ് ഉംറയ്ക്കായി അനുമതി തേടേണ്ടത്.

Read Also: അസഹ്യമായ ദുര്‍ഗന്ധം: വീട്ടില്‍ നിന്നും കണ്ടെത്തിയത് ഭാര്യയുടെയും ഭാര്യാസഹോദരിയുടെയും അഴുകിയ മൃതദേഹം, അറസ്റ്റ്

shortlink

Related Articles

Post Your Comments

Related Articles


Back to top button