KeralaLatest NewsNews

സില്‍വര്‍ ലൈന്‍ സംവാദത്തില്‍ നിന്ന് ജോസഫ് സി മാത്യുവിനെ  ഒഴിവാക്കാന്‍ നീക്കം

 

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി വിഷയത്തില്‍  എതിര്‍ക്കുന്ന വിദഗ്ധരെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ നടത്തുന്ന സംവാദത്തില്‍ നിന്ന് ജോസഫ് സി മാത്യുവിനെ ഒഴിവാക്കാന്‍ നീക്കം. പദ്ധതിയെ എതിര്‍ക്കുന്ന മൂന്ന് വിദഗ്ധരില്‍ ഒരാളായിട്ടാണ് പാനലില്‍ നേരത്തെ ജോസഫ് സി മാത്യുവിനെ ഉള്‍പ്പെടുത്തിയത്. അലോക് കുമാര്‍ വര്‍മ, ഡോ. ആര്‍. വിജി മേനോന്‍ എന്നിവരാണ് പദ്ധതിയെ എതിര്‍ക്കുന്നവരുടെ പാനലില്‍പ്പെട്ട മറ്റു വിദഗ്ധര്‍.
പാനല്‍ സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും
ജോസഫ് സി മാത്യുവിന്റെ കാര്യത്തില്‍ തീരുമാനം ആയിട്ടില്ലെന്നുമാണ് കെ റെയില്‍ അധികൃതര്‍ പറയുന്നത്.  അതേസമയം,
അലോക് കുമാര്‍ വര്‍മ, ഡോ. ആര്‍ വിജി മേനോന്‍ എന്നിവരുടെ കാര്യത്തില്‍ തീരുമാനമായതായാണ് സൂചന.

സില്‍വര്‍ ലൈന്‍ പദ്ധതിയെ അനുകൂലിക്കുന്ന വിദഗ്ധരുടെ പാനലില്‍ ഉണ്ടായിരുന്ന കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥിനെയും സംവാദത്തില്‍ നിന്നും ഒഴിവാക്കിയേക്കും. സ്ഥലത്ത് ഇല്ലാത്തതിനാലാണ് ഡോ. സജി ഗോപിനാഥിനെ ഒഴിവാക്കുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button