Latest NewsNewsInternationalOmanGulf

ഈദുൽ ഫിത്തർ: ആരോഗ്യ സുരക്ഷാ നിബന്ധനകൾ സംബന്ധിച്ച അറിയിപ്പുമായി ഒമാൻ

മസ്‌കത്ത്: ഈദുൽ ഫിത്തർ വേളയിൽ പാലിക്കേണ്ടതായ ആരോഗ്യ സുരക്ഷാ നിബന്ധനകൾ സംബന്ധിച്ചുള്ള അറിയിപ്പ് പുറപ്പെടുവിച്ച് ഒമാൻ. സുപ്രീം കമ്മിറ്റിയാണ് ഇതുസംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചത്. ഈദുൽ ഫിത്തർ പ്രാർത്ഥനകൾ നടക്കുന്ന മൈതാനങ്ങളിലേക്ക് വാക്‌സിനെടുക്കാത്തവർക്കും, 12 വയസിന് താഴെ പ്രായമുള്ള കുട്ടികൾക്കും പ്രവേശനം നൽകില്ലെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു.

Read Also: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ഔദ്യോഗിക വസതിക്ക് സമീപം പൊലീസ് വെടിവെപ്പ് : രണ്ട് പേര്‍ കൊല്ലപ്പെട്ടു

ഇത്തരം പ്രാർത്ഥനകളിൽ പങ്കെടുക്കുന്നവർ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് സുപ്രീം കമ്മിറ്റി അഭ്യർത്ഥിച്ചു. പ്രാർത്ഥനകൾക്കെത്തുന്നവർ തമ്മിൽ സാമൂഹിക അകലം ഉറപ്പാക്കാനും, ഹസ്തദാനം, ആലിംഗനം മുതലായ അഭിവാദ്യ രീതികൾ ഒഴിവാക്കാനും കമ്മിറ്റി നിർദ്ദേശിച്ചു. തുറസായ ഇടങ്ങളിൽ ഒഴികെ മാസ്‌കുകളുടെ ഉപയോഗം കൃത്യമായി പാലിക്കാൻ കമ്മിറ്റി നിർദ്ദേശം നൽകിയിട്ടുണ്ട്. തുമ്മുമ്പോഴും, ചുമയ്ക്കുമ്പോഴും ആരോഗ്യകരമായ ശീലങ്ങൾ പാലിക്കാനും കമ്മിറ്റി ആഹ്വാനം ചെയ്തു. പൊതു ഇടങ്ങളിൽ വെച്ചുള്ള ഈദ് ആഘോഷങ്ങൾ, ഒത്തുചേരലുകൾ, സാമൂഹിക അഭിവാദ്യ ചടങ്ങുകൾ, ആൾക്കൂട്ടം എന്നിവയ്ക്ക് അനുമതിയില്ലെന്ന് കമ്മിറ്റി ജനങ്ങളെ ഓർമ്മപ്പെടുത്തി.

Read Also: ‘നയൻതാരയെ സ്വാധീനിക്കാൻ ആർക്കും കഴിയില്ല, തല കുത്തനെ നിന്ന് ആര് എന്ത് ചെയ്താലും നയൻ‌താര ചെയ്യില്ല’: വിഘ്നേഷ് ശിവൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button