വരാക്കര: വയോധികനെ വീട്ടിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. വരാക്കര കപ്പേളക്കു സമീപം മഞ്ഞളി ജോസ്(72) ആണ് മരിച്ചത്.
ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. അവിവാഹിതനായ ജോസ് സഹോദരന്റെ കുടുംബത്തോടൊപ്പമാണ് താമസം. രാവിലെ പുറത്തു പോയ വീട്ടുകാർ വൈകീട്ട് തിരിച്ചെത്തിയപ്പോൾ ജോസിനെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
Read Also : വൃദ്ധിമാൻ സാഹ ടെക്സ്റ്റ് കേസ്: മുതിർന്ന ക്രിക്കറ്റ് ജേണലിസ്റ്റ് ബോറിയ മജുംദാറിന് രണ്ട് വർഷത്തെ വിലക്ക്
പുതുക്കാട് ഫയർഫോഴ്സും വരന്തരപ്പിള്ളി പൊലീസും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം സംസ്കരിച്ചു.
Post Your Comments