Latest NewsNewsLife StyleHealth & Fitness

അകാല വാര്‍ദ്ധക്യം തടയുന്ന ഭക്ഷണങ്ങളറിയാം

ഭക്ഷണം ആരോഗ്യം മാത്രം നല്‍കുന്ന ഒന്നല്ല, സൗന്ദര്യത്തിന്റെ കാര്യത്തിലും ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്. കാരണം, പല ഭക്ഷണങ്ങളും ഇത്തരത്തില്‍ സൗന്ദര്യത്തേയും അകാല വാര്‍ദ്ധക്യത്തേയും പ്രതിരോധിക്കുന്നു. പ്രഭാത ഭക്ഷണത്തോടൊപ്പം ഇത്തരം ഭക്ഷണങ്ങള്‍ കൂടി കഴിക്കുമ്പോള്‍ അത് അകാല വാര്‍ദ്ധക്യം പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരമാണ്.

മുട്ട

മുട്ട ചെറുപ്പം നിലനിര്‍ത്താന്‍ സഹായിക്കുന്ന നല്ലൊരു പ്രഭാത ഭക്ഷണമാണ്. കൊളസ്ട്രോള്‍ ഉണ്ടാക്കുമെന്ന ഒരു അപഖ്യാതി മുട്ടയ്ക്കുണ്ടെങ്കിലും ഇതൊന്നും ശരിയല്ലെന്നാണ് ഇപ്പോഴത്തെ ഗവേഷകര്‍ പറയുന്നത്. വിറ്റാമിന്‍ ബിയും ധാരാളം നല്ല കൊഴുപ്പും മുട്ടയില്‍ അടങ്ങിയിട്ടുണ്ടെന്നാണ് ഇവരുടെ വാദം.

Read Also : പരീക്ഷ എഴുതാനെത്തിയ പ്ലസ്ടു വിദ്യാര്‍ത്ഥിനികള്‍ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകന്മാര്‍ക്കൊപ്പം ഒളിച്ചോടി

ഓട്സ്

മലയാളികളടക്കമുള്ളവരുടെ പ്രഭാത ഭക്ഷണം പലപ്പോഴും ഓട്സ് തന്നെയായിരിക്കും എന്നതാണ്. ധാരാളം പോഷകങ്ങള്‍ അടങ്ങിയതിനോടൊപ്പം തന്നെ ചെറുപ്പം നിലനിര്‍ത്താന്‍ സഹായിക്കുന്ന നല്ലൊരു പ്രഭാത ഭക്ഷണമാണ് ഓട്സ്.

ബെറി

ബെറികള്‍ ഏതായാലും ആരോഗ്യദായകമാണെന്ന് എടുത്തു പറയേണ്ട ആവശ്യമില്ലല്ലോ. എന്നാല്‍, ബ്ലൂ ബെറിയ്ക്ക് ചെറുപ്പം നിലനിര്‍ത്താന്‍ കൂടിയുള്ള കഴിവുണ്ട് എന്നതാണ് സത്യം. അതുകൊണ്ടു തന്നെ ബ്ലൂബെറി എന്നത് പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്.

മാതള നാരങ്ങ

മാതള നാരങ്ങയുടെ ജ്യൂസ് ആണ് മറ്റൊരു പ്രഭാത ഭക്ഷണം. ഇത് നമ്മുടെ പ്രായാധിക്യം മൂലമുണ്ടാവുന്ന പ്രശ്നങ്ങളില്‍ നിന്ന് പിറകോട്ടു വലിയ്ക്കുന്നു. ഇതില്‍ ധാരാളം ആന്റി ഓക്സിഡന്റ്സ് അടങ്ങിയിട്ടുള്ളതിനാല്‍ ഇത് മാനസിക സമ്മര്‍ദ്ദത്തേയും കുറയ്ക്കുന്നു.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ ആണ് മറ്റൊരു പ്രഭാത പാനീയം. പ്രഭാത ഭക്ഷണത്തിനു മുന്‍പായി വെറും വയറ്റില്‍ ഗ്രീന്‍ ടീ കുടിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

മുന്തിരി ജ്യൂസ്

മുന്തിരി ജ്യൂസ് എപ്പോഴും ആരോഗ്യദായകമാണ്. ഇത് നമ്മുടെ തടി കുറയ്ക്കുകയും ശരീരത്തെ ഫിറ്റ് ആക്കി നിര്‍ത്തുകയും ചെയ്യുന്നു എന്നുള്ളതാണ് സത്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button