ന്യൂഡല്‍ഹി: ശതകോടീശ്വരനും ഇന്ത്യയിലെ പ്രമുഖ വ്യവസായിയുമായ ഗൗതം അദാനി ലോകത്തിലെ അഞ്ചാമത്തെ ശതകോടീശ്വരനെന്ന് റിപ്പോര്‍ട്ട്. നിക്ഷേപകന്‍ വാറന്‍ ബഫറ്റിനെ പിന്തള്ളിയാണ് അദാനി നേട്ടം കൈവരിച്ചത്. ഫോര്‍ബ്സ് പുറത്തുവിടുന്ന റിപ്പോര്‍ട്ട് അനുസരിച്ച് 59-കാരനായ അദാനിക്ക് 123.7 ബില്യണ്‍ ഡോളര്‍ ആസ്തിയുണ്ടെന്നാണ് കണക്ക്. വാറന്‍ ബഫറ്റിന്റേത് 121.7 ബില്യണ്‍ ഡോളറാണ്. വെള്ളിയാഴ്ചയോടെയാണ് ബഫറ്റിനെ അദാനി മറികടന്നത്.
Read Also: ട്വിറ്റര്‍ ഇലോണ്‍ മസ്‌കിന്: അന്തിമ തീരുമാനത്തിലേയ്‌ക്കെന്ന് സൂചന
വ്യവസായ പ്രമുഖനായ ഗൗതം അദാനി 2022ല്‍ മാത്രം നേടിയ സമ്പാദ്യം 43 ബില്യണ്‍ ഡോളറാണ്. ബ്ലൂംബര്‍ഗ് ബില്യണയര്‍ ഇന്‍ഡക്സ് പ്രകാരം, അദാനിയുടെ പോര്‍ട്ട്ഫോളിയോയില്‍ 56.2 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.
ഇനി അദാനിക്ക് മുമ്പില്‍ നാല് ശതകോടീശ്വരന്‍മാര്‍ മാത്രമാണുള്ളത്. മൈക്രോസോഫ്റ്റിന്റെ സഹസ്ഥാപകനായ ബില്‍ ഗേറ്റ്സ് (130.2 ബില്യണ്‍ ഡോളര്‍), ബെര്‍നാര്‍ഡ് അര്‍നോള്‍ട്ട് (167.9 ബില്യണ്‍ ഡോളര്‍), ജെഫ് ബെറോസ് (17.02 ബില്യണ്‍ ഡോളര്‍), ഇലോണ്‍ മസ്‌ക് ( 269.7 ബില്യണ്‍ ഡോളര്‍ ) എന്നിങ്ങനെയാണ് അദാനിക്ക് മുകളിലുള്ള ലോകത്തെ ശതകോടീശ്വരന്മാരുടെ കണക്ക്.
അദാനി ഗ്രൂപ്പിന്റെ സ്ഥാപകനും 59-കാരനുമായ ഗൗതം അദാനി, തുറമുഖങ്ങളും എയ്റോസ്പേസും മുതല്‍ താപവൈദ്യുത വിതരണ നിലയങ്ങള്‍ വരെ നിയന്ത്രിക്കുന്നയാളാണ്. അദാനി ഗ്രൂപ്പിന് കീഴില്‍ അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്‌സ് ആന്‍ഡ് ലോജിസ്റ്റിക്‌സ്, അദാനി പവര്‍, അദാനി ട്രാന്‍സ്മിഷന്‍, അദാനി ഗ്രീന്‍, അദാനി ഗ്യാസ് എന്നീ സ്ഥാപനങ്ങളുണ്ട്. കഴിഞ്ഞ ദിവസം ടൈംസ് നെറ്റ് വര്‍ക്ക് സംഘടിപ്പിച്ച ഇന്ത്യ ഇക്കണോമിക്ക് കോണ്‍ക്ലേവില്‍ പങ്കെടുത്ത അദ്ദേഹം, 10,000 ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍ പട്ടിണി ഇല്ലാതാകുമെന്ന് പ്രഖ്യാപിച്ചിരുന്നു. 2050 ഓടെ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയിലേക്ക് 25 ട്രില്യണ്‍ ഡോളര്‍ കൂട്ടിച്ചേര്‍ക്കുമെന്നും ഓഹരി വിപണി മൂലധനത്തിലേക്ക് 40 ട്രില്യണ്‍ ചേര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments