വിറ്റാമിനുകളാല്‍ സമൃദ്ധമായ മുന്തിരിക്ക് നിരവധി ഗുണങ്ങളുണ്ട്. മുന്തിരിയില്‍ അടങ്ങിയിരിക്കുന്ന പോളിഫെനോല്‍ എന്ന ആന്‍റി ഓക്‌സിഡന്റിന് വിവിധ കാന്‍സറുകളെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് പഠനങ്ങൾ പറയുന്നു.
മുന്തിരിയിലടങ്ങിയിരിക്കുന്ന പൊട്ടാസ്യത്തിന് ഉയര്‍ന്ന രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ കഴിവുണ്ട്. സ്‌ട്രോക്ക്, ഹൃദ്രോഗം എന്നിവ തടയാനും ഇതിന് കഴിയും.
ചുവന്ന മുന്തിരിയിലും വൈനിലും അടങ്ങിയിട്ടുള്ള റിസ്‌വെറാട്രോളിന് മുഖക്കുരു നിയന്ത്രിക്കാൻ ഉത്തമമാണ്. റിസ്‌വെറാട്രോള്‍ എന്ന ഘടകത്തിന് പ്രമേഹം മൂലമുണ്ടാകുന്ന ന്യൂറോപ്പതിയും റെറ്റിനോപ്പതിയും തടയാനുള്ള കഴിവുണ്ടെന്നും പഠനങ്ങൾ പറയുന്നു.
Post Your Comments