Latest NewsNewsIndia

ജി20 ഉച്ചകോടി: വേദിയായി പരിഗണിക്കുന്നവയിൽ കൊച്ചിയും, നീക്കം പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടർന്ന്

കൊച്ചി: ജി20 ഉച്ചകോടിയോട് അനുബന്ധിച്ച് നടത്തുന്ന സെമിനാറിന് കൊച്ചിയും വേദിയാകുമെന്ന് റിപ്പോര്‍ട്ട്. 2023ല്‍ ഡല്‍ഹിയില്‍ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായുള്ള പരിപാടികള്‍, രാജ്യത്തൊട്ടാകെ സംഘടിപ്പിക്കാന്‍ പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് സെമിനാര്‍ നടത്താന്‍ കൊച്ചിയും പരിഗണിക്കപ്പെടുന്നതെന്നാണ് ലഭ്യമായ വിവരം. വിദേശകാര്യ മന്ത്രാലയത്തിനാണ് യോഗങ്ങളുടെ മേല്‍നോട്ട ചുമതല.

ജി20 ഉച്ചകോടിയുടെ ഭാഗമായി 200ലധികം യോഗങ്ങളും സെമിനാറുകളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടക്കും. സെമിനാറിനായി കൊച്ചിയോടൊപ്പം ഗുജറാത്തും പരിഗണനയിലുണ്ട്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കേന്ദ്രസര്‍ക്കാരിന്റേതാണ്. ഇതിന്റെ ഭാഗമായി ജി20 സംഘടനയുടെ പ്രതിനിധികള്‍, വിദേശകാര്യ ജോയിന്റ് സെക്രട്ടറി ഈനം ഗംഭീറിന്റെ നേതൃത്വത്തിൽ ഈ മാസം 21,22 തിയതികളിൽ കൊച്ചി സന്ദര്‍ശിച്ചിരുന്നു.

രേഷ്മയെ വ്യക്തിപരമായ അധിക്ഷേപിക്കരുത്: വനിതാ കമ്മീഷൻ

യോഗത്തിനു യോജിച്ച വേദികള്‍, ഹോട്ടലുകള്‍ കോണ്‍ഫറന്‍സ് ഹാളുകള്‍, യാത്രാ സൗകര്യങ്ങള്‍ തുടങ്ങിയ കാര്യങ്ങളാണ് സംഘം പരിശോധിച്ചത്. ഇതിന്റെ ഭാഗമായി, സംഘം സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളുമായും സംസാരിച്ചിരുന്നു. ഉച്ചകോടിക്ക് വേണ്ട എല്ലാ സൗകര്യവും ഒരുക്കാന്‍ സന്നദ്ധമാണെന്ന് സംസ്ഥാന സര്‍ക്കാർ അറിയിച്ചിട്ടുണ്ട്. കൊച്ചിയിലെ സൗകര്യങ്ങളില്‍ ഈനം ഗംഭീറും സംഘവും തൃപ്തരാണെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button