നിങ്ങളുടേത് വരണ്ട ചര്‍മമാണോയെന്നു തിരിച്ചറിയാനുള്ള ചില ലക്ഷണങ്ങളറിയാം. ചര്‍മത്തില്‍ മുറക്കം, ടൈറ്റ്‌നസ് അനുഭവപ്പെടുന്നുണ്ടെങ്കില്‍ വരണ്ട ചര്‍മലക്ഷണമാണ്. പ്രത്യേകിച്ചു കുളിച്ചതിനോ നീന്തിയതിനോ ശേഷം ചര്‍മത്തില്‍ വരള്‍ച്ച തോന്നുക, മൃദുവല്ലെന്നു തോന്നുക, ഇതും വരണ്ട ചര്‍മലക്ഷണമാണ്.
വരണ്ട ചര്‍മം വല്ലാതെ പരുപരുത്തതായിരിയ്ക്കും. ഇത് കവിളുകള്‍, കൈവിരലുകള്‍, കൈ, ഉപ്പുറ്റി, പാദം, കാല്‍ എന്നിവിടങ്ങളിലായിരിയ്ക്കും കൂടുതല്‍. വരണ്ട ചര്‍മമെങ്കില്‍ ചിലരുടെ മുഖത്ത് ചുവപ്പു നിറവുമുണ്ടാകാം. വരണ്ട ചര്‍മത്തില്‍ ചുളിവുകളും വരകളും വീഴുന്നതും സ്വാഭാവികമാണ്.
Read Also : ബൂസ്റ്റർ ഡോസ് വാക്‌സിൻ കുത്തിവെപ്പുകൾ ലഭ്യം: അറിയിപ്പുമായി കുവൈത്ത്
ചര്‍മത്തില്‍ പാടുകളും തടിപ്പുകളും ഉണ്ടാകാന്‍ വരണ്ട ചര്‍മമുള്ളവര്‍ക്കു സാധ്യതയേറെയാണ്. വരള്‍ച്ച വല്ലാതെ കൂടുമ്പോള്‍ ചര്‍മത്തിന്റെ പുറപാളി ഇളകിപ്പോരുകയും ചെയ്യും. ഇത് വേദനയുണ്ടാക്കുന്ന ഒന്നാണ്.
Post Your Comments