Latest NewsNewsInternational

ക്ഷമ പരീക്ഷിക്കരുത്, തെറ്റ് ആവർത്തിച്ചാൽ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും: പാകിസ്ഥാന് മുന്നറിയിപ്പ് നൽകി താലിബാന്‍

കാബൂൾ: അഫ്ഗാനിസ്ഥാനില്‍ അടുത്തിടെ നടന്ന വ്യോമാക്രമണങ്ങളെ തുടര്‍ന്ന് പാകിസ്ഥാനും താലിബാനും തമ്മിൽ തര്‍ക്കം രൂക്ഷമാകുന്നു. അഫ്ഗാന്‍ മണ്ണില്‍ കടന്നുകയറ്റം അനുവദിക്കില്ലെന്ന് താലിബാന്‍ വ്യക്തമാക്കി. ഏപ്രിൽ 16ന്, ഖോസ്ത്, കുനാർ പ്രവിശ്യകളിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 47 സാധാരണക്കാർ കൊല്ലപ്പെട്ടതായി അഫ്ഗാൻ അധികൃതർ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ, അതിർത്തി തർക്കങ്ങളെച്ചൊല്ലി പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സംഘർഷം വീണ്ടും ആരംഭിക്കുകയായിരുന്നു.

‘ഞങ്ങള്‍, ഞങ്ങളുടെ അയല്‍ക്കാരില്‍ നിന്നും ലോകത്ത് നിന്നുമെല്ലാം വെല്ലുവിളികള്‍ നേരിടുന്നുണ്ട്. കുനാറിലെ അവരുടെ കടന്നുകയറ്റം തന്നെയാണ് ഇതിന് ഉദാഹരണം. കടന്നുകയറ്റം ഞങ്ങള്‍ വെച്ചുപൊറുപ്പിക്കില്ല. ആക്രമണം ഇത്തവണത്തേയ്ക്ക് ഞങ്ങള്‍ ക്ഷമിച്ചിരിക്കുന്നു. ഇനി ആവര്‍ത്തിച്ചാല്‍ ക്ഷമിച്ചേക്കില്ല’. അഫ്ഗാന്‍ പ്രതിരോധ മന്ത്രി മുല്ല മുഹമ്മദ് യാക്കൂബ് പറഞ്ഞു.

സംസ്ഥാനത്ത് ഇനി വൈൻ ഉൽപ്പാദന കേന്ദ്രങ്ങൾ ആരംഭിക്കാം: വാര്‍ഷിക ഫീസ് 50000 രൂപ

അതേസമയം, അഫ്ഗാനില്‍ നടന്ന വ്യോമാക്രമണങ്ങളിലെ പങ്ക് വ്യക്തമാക്കാന്‍ പാകിസ്ഥാന്‍ ഇതുവരെ തയ്യാറായിട്ടില്ല. അഫ്ഗാനിസ്ഥാന്‍ സഹോദര രാജ്യമാണെന്നും അഫ്ഗാനിസ്ഥാനുമായി ദീര്‍ഘകാല ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് പാക് വിദേശകാര്യ വക്താവ് അറിയിച്ചു. എന്നാൽ, തീവ്രവാദികൾ പാകിസ്ഥാനെതിരായ പ്രവർത്തനങ്ങൾക്കായി അഫ്ഗാനിസ്ഥാൻ മണ്ണ് ഉപയോഗിക്കുന്നതിനെ പാക് വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button