MalappuramLatest NewsKeralaNattuvarthaNews

നിലമ്പൂരിൽ നിരോധിത പുകയിലയുമായി യു​വാ​വ് അറസ്റ്റിൽ

അ​രീ​ക്കോ​ട് കാ​വ​നൂ​ർ ത​വ​ര​പ്പ​റ​മ്പ് സ്വ​ദേ​ശി നാ​ഗേ​രി എ.​കെ.​സി ഷ​മീ​റി (25)നെ​യാ​ണ് പൊലീസ് പിടികൂടിയത്

നി​ല​മ്പൂ​ർ: നിരോധിത പുകയിലയുമായി യു​വാ​വ് പി​ടി​യി​ൽ. അ​രീ​ക്കോ​ട് കാ​വ​നൂ​ർ ത​വ​ര​പ്പ​റ​മ്പ് സ്വ​ദേ​ശി നാ​ഗേ​രി എ.​കെ.​സി ഷ​മീ​റി (25)നെ​യാ​ണ് പൊലീസ് പിടികൂടിയത്. നി​രോ​ധി​ത പു​ക​യി​ല ഉ​ത്പന്ന​മാ​യ 225 പാ​ക്ക​റ്റ് ഹാ​ൻ​സു​മാ​യിട്ടാണ് നി​ല​മ്പൂർ പൊലീ​സ് ഇയാളെ പി​ടി​കൂ​ടി​യ​ത്.

നി​ലമ്പൂ​ർ ഡി​വൈ​എ​സ്പി സാ​ജു കെ. ​അ​ബ്ര​ഹാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​മ്പാ​ട് ഭാ​ഗ​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ടൗ​ണി​ൽ വി​ത​ര​ണം ചെ​യ്യാ​ൻ കൊ​ണ്ടു​വ​ന്ന 225 പാ​ക്ക​റ്റ് ഹാ​ൻ​സു​മാ​യി യു​വാ​വി​നെ എ​സ്ഐ എം. ​അ​സൈ​നാ​ർ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also :  കസ്റ്റംസിൽ നിന്നും വഴുതി പോലീസിന്റെ വലയിലേക്ക്: വിമാനത്താവളത്തിൽ യാത്രക്കാരിൽ നിന്നും സ്വർണം പിടിച്ചെടുത്ത് പോലീസ്

മു​മ്പും യു​വാ​വ് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്നം വി​ൽ​പ്പ​ന ന​ട​ത്തി​യ​തി​നു പൊലീസ് പിടിയിലായിരുന്നു. പ​രി​ശോ​ധ​നാ സം​ഘ​ത്തി​ൽ പൊലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ എ​ൻ.​പി സു​നി​ൽ, അ​ഭി​ലാ​ഷ് കൈ​പ്പി​നി, കെ.​ടി ആ​സി​ഫ് അ​ലി, ജി​യോ ജേ​ക്ക​ബ്, സി. ​രാ​ജേ​ഷ് എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button