Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNewsIndia

‘പറഞ്ഞു തീരാത്ത കഥകൾ എന്നും ജീവിച്ചിരിക്കും’, ജോൺ പോളിന്റെ സംസ്കാരം ഇന്ന് കൊച്ചിയില്‍

കൊച്ചി: മലയാളികളുടെ പ്രിയങ്കരനായ തിരക്കഥാകൃത്ത് ജോൺ പോളിന്റെ സംസ്കാരം ഇന്ന് കൊച്ചിയില്‍ വച്ച് നടക്കും. രാവിലെ 8 മണിയോടെ പൊതു ദർശനത്തിന് വയ്ക്കുന്ന മൃതദേഹം 3 മണിയോടെ പള്ളിയിലെത്തിക്കും. ചലച്ചിത്ര രംഗത്തെ പ്രമുഖരടക്കം ചടങ്ങുകളിൽ പങ്കെടുക്കാൻ കൊച്ചിയിൽ എത്തിയിട്ടുണ്ട്.

Also Read:മുട്ട കഴിക്കുന്നത് ഉയർന്ന കൊളസ്ട്രോളിന് കാരണമാകുമോ?

അതേസമയം, ഇന്നലെ ഉച്ചയോടെയാണ് 72 കാരനായ ജോൺ പോൾ മരണപ്പെട്ടത്. രോഗബാധിതനായി രണ്ടു മാസമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.

നൂറോളം സിനിമകള്‍ക്കാണ് ജോണ്‍ പോള്‍ തിരക്കഥയെഴുതിയത്. കനറാ ബാങ്കില്‍ ജീവനക്കാരനായിരുന്ന ജോണ്‍ പോള്‍, പിന്നീട് ജോലി രാജിവച്ചാണ് മുഴുവന്‍ സമയവും തിരക്കഥയ്ക്ക് വേണ്ടി മാറ്റിവച്ചത്. ഐവി ശശിയുടെ ‘ഞാന്‍ ഞാന്‍ മാത്രം’ എന്ന സിനിമയിൽ നിന്നായിരുന്നു ജോൺ പോളിന്റെ തിരക്കഥാ ജീവിതം ആരംഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button