തിരക്കു പിടിച്ച ജീവിതത്തില്‍ ആരോഗ്യപരിപാലനം ശ്രദ്ധിക്കാന്‍ സമയമില്ലാത്തവരാണ് കൂടുതലും. അവസാനം രോഗങ്ങള്‍ പടികടന്നെത്തുന്നതോടെ ആരോഗ്യ സംരക്ഷണത്തിലേക്കും വ്യായാമത്തിലേക്കു തിരിയുന്നവരാണ് പലരും. എന്നാല്‍, വ്യായാമം നിത്യജീവിതത്തിന്റെ ഭാഗമാക്കുന്നവര്‍ക്ക് ഒരു പരിധിവരെ രോഗങ്ങളെ പേടിക്കേണ്ടതില്ല. ഇത്തരത്തില്‍ വ്യായാമം ചെയ്യുമ്പോള്‍ നാം പലകാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്.
അതിരാവിലെ ചെയ്യുന്ന വ്യായാമമാണ് ഫലവത്താവുക. രാവിലെ സമയമില്ലാത്തവര്‍ക്ക് വൈകുന്നേരം ചെയ്യാം. വ്യായാമങ്ങള്‍ ചെയ്യാനൊരുങ്ങുമ്പോള്‍ ആദ്യത്തെ 5-10 മിനിറ്റുകള്‍ വാം അപ്പ് എക്സര്‍സൈസുകള്‍ ചെയ്യണം.
Read Also : ഹത്ത മർച്ചന്റ്‌സ് കൗൺസിൽ രൂപീകരണത്തിന് അംഗീകാരം നൽകി ശൈഖ് ഹംദാൻ
കഠിനമായ വ്യായാമങ്ങള്‍ക്കു ശേഷം ഒരു പത്ത് മിനിറ്റ് നേരം കുറച്ച് ഡൗണ്‍ എക്‌സര്‍സൈസുകള്‍ ചെയ്യേണ്ടതുണ്ട്. സാവധാനത്തിലുള്ള സൈക്കിളിങ്ങോ നടത്തമോ മതിയാവും.
ഓസ്റ്റിയോപോറോസിസ് പ്രശ്‌നമുള്ളവര്‍ കടുത്ത വ്യായാമങ്ങള്‍ തീര്‍ച്ചയായും ഒഴിവാക്കണം. നടത്തവും ജോഗിങ്ങും ഏത് അസുഖമുള്ളവര്‍ക്കും ചെയ്യാവുന്ന വ്യായാമങ്ങളാണ്. പ്രമേഹമുള്ളവര്‍ വ്യായാമം ചെയ്യുന്നതിന് അര മണിക്കൂര്‍ മുമ്പ് ഒരു ഗ്ലാസ് പാട നീക്കിയ പാലോ ജ്യൂസോ കഴിക്കുന്നത് നല്ലതാണ്.
ആര്‍ത്തവകാലത്ത് വ്യായാമങ്ങള്‍ നിര്‍ത്തിവെക്കേണ്ടതില്ല. എന്നാല്‍, കഠിനമായ വെയ്റ്റ് ലിഫ്റ്റിങ് പോലുള്ളവ ഒഴിവാക്കുന്നതാണ് നല്ലത്.
Post Your Comments