Latest NewsKeralaIndia

‘വെറുതെ ലക്ഷദ്വീപ് കണ്ടിട്ട് പോന്നത് കൊടും ചതിയായി പോയി, ദ്വീപിൽ ആരും മോദിയെ കുറ്റം പറഞ്ഞില്ലേ?’ സന്ദീപ് വാചസ്പതി

ദ്വീപിനെ തകർത്ത് തരിപ്പണം ആക്കിയ നരേന്ദ്ര മോദി സർക്കാരിനെതിരെ ഒരു ലേഖനം എങ്കിലും എഴുതാമായിരുന്നു.

തിരുവനന്തപുരം: ലക്ഷദ്വീപിൽ സന്ദർശനം നടത്തി, അവിടുത്തെ ജനങ്ങളുടെ ദുരിതങ്ങൾ പുറത്തു കൊണ്ടുവരാൻ പോയ കോൺഗ്രസ്സ് സംഘത്തെ പരിഹസിച്ച് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. മോദി സർക്കാർ നയങ്ങൾ മൂലം ദ്വീപ് ജനത അനുഭവിക്കുന്ന ദുരിതങ്ങൾ വെളിവാക്കുന്ന ഒരു വീഡിയോ, ന്യൂനപക്ഷ വേട്ടയുടെ നേർചിത്രങ്ങൾ, പുതിയ നിയമം മൂലം ജീവിതം വഴിമുട്ടിയവരുമായി ഒരു മുഖാമുഖം ഒക്കെ പ്രതീക്ഷിച്ച തനിക്ക് നിരാശയായിപ്പോയി എന്നും സന്ദീപ് പരിഹസിച്ചു.

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

വെറുതെ ലക്ഷദ്വീപ് കണ്ടിട്ട് പോന്നത് കൊടും ചതിയായി പോയി. മോദി സർക്കാർ നയങ്ങൾ മൂലം ദ്വീപ് ജനത അനുഭവിക്കുന്ന ദുരിതങ്ങൾ വെളിവാക്കുന്ന ഒരു വീഡിയോ, ന്യൂനപക്ഷ വേട്ടയുടെ നേർചിത്രങ്ങൾ, പുതിയ നിയമം മൂലം ജീവിതം വഴിമുട്ടിയവരുമായി ഒരു മുഖാമുഖം ഇതൊക്കെ പ്രതീക്ഷിച്ചു.

അല്ലെങ്കിൽ ദ്വീപിനെ തകർത്ത് തരിപ്പണം ആക്കിയ നരേന്ദ്ര മോദി സർക്കാരിനെതിരെ ഒരു ലേഖനം എങ്കിലും എഴുതാമായിരുന്നു. ഇതിപ്പോ അവിടെ ഒരു കുഴപ്പവുമില്ല എന്ന് മാത്രമല്ല കാര്യങ്ങൾ ഒക്കെ പഴയതിനെക്കാൾ നന്നായി നടക്കുന്നു എന്നും നാട്ടുകാർ കരുതുമല്ലോ? അടുത്ത തവണ എങ്കിലും ജാഗ്രത പാലിക്കാൻ ശ്രദ്ധിക്കും എന്ന് കരുതുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button