ദോഹ: രാജ്യത്തെ ഒമ്പത് പ്രദേശങ്ങളിൽ നിന്നുള്ള പ്രവാസി വിദ്യാർത്ഥികൾക്ക് സർക്കാർ വിദ്യാലയങ്ങളിൽ ചേരുന്നതിന് അനുമതി നൽകി ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം. ഖത്തറിലെ മറ്റു പ്രദേശങ്ങളിൽ നിന്ന് ഒറ്റപ്പെട്ട് നിൽക്കുന്ന ഒമ്പത് പ്രദേശങ്ങളിലെ സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുന്ന പ്രവാസികൾക്ക് തങ്ങളുടെ കുട്ടികളെ 2022-23 അധ്യയന വർഷത്തിൽ അത്തരം സ്ഥലങ്ങളിലെ സർക്കാർ വിദ്യാലയങ്ങളിൽ ചേർക്കാം.
Read Also: ജയസൂര്യയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന മേരി ആവാസ് സുനോയുടെ ടീസർ റിലീസ് ചെയ്തു
അൽ ഷമാൽ സിറ്റി, ദുഖാൻ സിറ്റി, അൽ കരാന, അൽ ഗുവൈറിയ, അൽ സുബ്റ, അൽ ഖരാസ, അൽ കഅബാൻ, അൽ ജാമിലിയ, റൗദത് റാഷിദ് എന്നീ പ്രദേശങ്ങളിലെ പ്രവാസി വിദ്യാർത്ഥികൾക്കാണ് സർക്കാർ വിദ്യാലയങ്ങളിൽ ചേരുന്നതിന് അനുമതി ലഭിക്കുന്നത്. റൗദത് റാഷിദ് ഒഴികെയുള്ള മറ്റു എട്ട് പ്രദേശങ്ങളിലെ സർക്കാർ വിദ്യാലയങ്ങൾ പ്രവാസികളായ ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും ഈ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ, റൗദത് റാഷിദിൽ പ്രവർത്തിക്കുന്ന സർക്കാർ വിദ്യാലയങ്ങൾ പെൺകുട്ടികൾക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്.
Read Also: സഹപാഠിയെ പ്രണയം നടിച്ച് ലോഡ്ജിലെത്തിച്ച് മദ്യം നല്കി പീഡിപ്പിച്ചു : 22 കാരൻ അറസ്റ്റിൽ
Post Your Comments