ഇടുക്കി: പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് പരുക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. പൂവേഴ്സ് മൗണ്ട് സ്വദേശി ഷിബു ദാനിയേൽ (39) ആണ് മരിച്ചത്.
കട്ടപ്പനക്ക് സമീപം പൂവേഴ്‌സ് മൗണ്ടിൽ ആണ് സംഭവം. ഭാര്യ ഗർഭിണിയായതിനാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അടുക്കള ജോലികൾ ഷിബു ആണ് ചെയ്തിരുന്നത്. രാവിലെ ഭക്ഷണമുണ്ടാക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.
Read Also : കശ്മീര്‍ ഇന്ന് രാജ്യത്തിന് മാതൃക: 25 വര്‍ഷത്തിനകം പുതിയ ജമ്മു–കശ്മീര്‍ കെട്ടിപ്പടുക്കുമെന്ന് പ്രധാനമന്ത്രി
കുക്കറിൻ്റെ അടപ്പ് ശക്തിയാൽ തെറിച്ചു വന്ന് ഷിബുവിൻ്റെ തലയിൽ കൊള്ളുകയായിരുന്നു. പൊട്ടിത്തെറി ശബ്ദം കേട്ട് ഭാര്യ നോക്കിയപ്പോഴാണ് ഷിബു പരുക്കേറ്റ് കിടക്കുന്നതു കണ്ടത്. ഉടൻ തന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments