News

‘സാധാരണക്കാര്‍ പാര്‍ട്ടിയില്‍ നിന്ന് അകലുന്നു, ജനകീയ പ്രശ്നങ്ങൾ ഏറ്റെടുത്തില്ലെങ്കിൽ പാർട്ടി നശിക്കും’: കെ സുധാകരന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് പാര്‍ട്ടി ജനങ്ങളില്‍ നിന്ന് അകലുകയാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. പാര്‍ട്ടി സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്നില്ലെന്നും പാര്‍ട്ടി ഇപ്പോള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിച്ചില്ലെങ്കില്‍ കോണ്‍ഗ്രസിന് ഇനിയൊരു തിരിച്ചു വരവുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

കോട്ടയം ജില്ലാ നേതൃയോഗത്തിലാണ് വിലയിരുത്തൽ ഉണ്ടായത്. സാധാരണക്കാരായ ജനങ്ങള്‍ പാര്‍ട്ടിയില്‍ നിന്ന് അകലുകയാണെന്നും പാര്‍ട്ടിയില്‍ കൊഴിഞ്ഞുപോക്ക് വ്യാപകമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക സംഘടനകള്‍ക്ക് കോണ്‍ഗ്രസിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ശക്തി കേന്ദ്രങ്ങള്‍ ആയിരുന്നിടങ്ങളില്‍ പോലും നിലവില്‍ പ്രവര്‍ത്തനം ഇല്ലാത്ത അവസ്ഥയാണെന്നും, പ്രശ്‌നങ്ങളുമായെത്തുന്ന ജനങ്ങളെ സഹായിക്കണമെന്നും അല്ലാതെ വാചക കസര്‍ത്ത് മാത്രം നടത്തിയിട്ട് കാര്യമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കൂട്ടിച്ചേര്‍ത്തു.

shortlink

Post Your Comments


Back to top button