Latest NewsNewsInternationalGulfOman

ചെറുകിട, ഇടത്തരം സംരംഭക മേഖലയിൽ 42 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി ഒമാൻ

മസ്‌കത്ത്: ഒമാനിൽ ചെറുകിട ഇടത്തരം സംരംഭക മേഖലയിൽ 42 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. 2022 മാർച്ച് അവസാനം വരെ ഒമാൻ സ്മാൾ ആൻഡ് മീഡിയം എന്റർപ്രൈസ് ഡെവലപ്‌മെന്റ് അതോറിറ്റിയുടെ കീഴിൽ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളുടെ എണ്ണത്തിൽ, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 42.7 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഇൻഫർമേഷൻ പുറത്ത് വിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

Read Also: ലീഗ് നേതാക്കളുടെ സമ്മർദ്ദത്തിൽ കേസ് ഒതുക്കാൻ ശ്രമം, പരാതിയിൽ ഉറച്ച് പെൺകുട്ടികൾ, ഒടുവിൽ വഴങ്ങി പൊലീസ്

2022 മാർച്ച് വരെ ഇത്തരം 73,741 സ്ഥാപനങ്ങളാണ് അതോറിറ്റിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതേ കാലയളവിൽ 51663 സ്ഥാപനങ്ങളാണ് അതോറിറ്റിയുടെ കീഴിൽ രജിസ്റ്റർ ചെയ്തിരുന്നത്. മുസന്ദം ഗവർണറേറ്റിലാണ് ഏറ്റവും കൂടുതൽ ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾ ആരംഭിച്ചിട്ടുള്ളത്.

Read Also: നടുറോഡിൽവെച്ച് പെൺകുട്ടികളെ തല്ലിയത് ലീഗ് നേതാവ്: പൊലീസ് നടപടി സ്വീകരിച്ചില്ലെന്നും പിന്മാറില്ലെന്നും പെൺകുട്ടികൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button