വാഷിംഗ്ടൺ: അതിശക്തമായ കാട്ടുതീയിൽ അമേരിക്കയിലെ ന്യൂമെക്സിക്കോയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ വ്യാപക നഷ്ടം. നിരവധി കെട്ടിടങ്ങൾ അഗ്നിക്കിരയായി. ശക്തമായ കാറ്റിൽ തീ പടരുന്ന പർവ്വതനിരകൾക്കു താഴെയുള്ള ഗ്രാമങ്ങളിൽ താമസിക്കുന്ന ആയിരത്തോളം പേരെ ഒഴിപ്പിച്ചു.
മണിക്കൂറിൽ 121 കിലോമീറ്റർ വേഗത്തിൽ വീശിയടിച്ച കാറ്റിൽ, ലാസ് വേഗസിന്റെ വടക്കു പടിഞ്ഞാറായി രണ്ടു കാട്ടുതീകൾ കൂടിച്ചേർന്നതായി അധികൃതർ വ്യക്തമാക്കി. 24 കിലോമീറ്റർ ദൂരമുള്ള വനത്തിലൂടെയെത്തിയ ഈ കാട്ടുതീ ഇരുന്നൂറോളം കെട്ടിടങ്ങൾ തകർത്തതായും അധികൃതർ പറഞ്ഞു.
അതേസമയം, ന്യൂമെക്സിക്കോയുടെ കിഴക്കു പടിഞ്ഞാറൻ മേഖലയിൽ താവോസിന് 35 മൈൽ കിഴക്കായി രൂപപ്പെട്ട തീ അതിശക്തി പ്രാപിച്ചതായും റിപ്പോർട്ടുണ്ട്. യുഎസ്സിൽ നിലവിൽ ഏറ്റവും വലിയ കാട്ടുതീ ഈ പ്രദേശത്താണെന്നാണ് ലഭ്യമായ വിവരം.
Calf Canyon fire. NEW MEXICO pic.twitter.com/KKbo35ncHx
— FIRE-205 (@FIRE2055) April 23, 2022
Post Your Comments