ന്യൂ മെക്സിക്കോ: അമേരിക്കയില്‍ അഭയാർത്ഥികളായെത്തിയ ചില അഫ്ഗാന് പൗരന്മാർ അമേരിക്കന്‍ സൈനികോദ്യോഗസ്ഥയ്ക്കു നേരെ അതിക്രമം നടത്തിയതായി പരാതി. ന്യൂ മെക്സിക്കോയിലെ ഡോണ അന്ന അഭയാര്‍ഥി കേന്ദ്രത്തില്‍ താല്‍ക്കാലികമായി പാര്‍പ്പിച്ചിരിക്കുന്ന പുരുഷ അഭയാര്‍ഥികളാണ് സൈനികോദ്യോഗസ്ഥയെ ആക്രമിച്ചത്. ആക്രമണത്തിനിരയായ ഉദ്യോഗസ്ഥ ഗുരുതരാവസ്ഥയിൽ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇതേ തുടര്‍ന്ന് കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഈ അഭയാര്‍ത്ഥി കേന്ദ്രത്തില്‍ ഏര്‍പ്പെടുത്തിയതായി എഫ്ബിഐ അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് എഫ്ബിഐ ഏജന്റ് ജാനെറ്റ് ഹാര്‍പ്പര്‍ ഫോക്സ് ന്യൂസിനോട് വ്യക്തമാക്കി.
ബംഗാള്‍ ഉള്‍ക്കടലില്‍ ഗുലാബ് ചുഴലിക്കാറ്റ്: സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴ
അഫ്ഗാനിസ്ഥാനിൽ നിന്നും അമേരിക്കന്‍ സൈന്യം പിന്മാറിയയതിന് പിന്നാലെ നിരവധി അഫ്ഗാന് പൗരന്മാര്ക്ക് അമേരിക്ക അഭയം നല്കിരുന്നു. കൃത്യമായ പരിശോധനകള്‍ കൂടാതെ അഫ്ഗാൻ പൗരന്മാര്ക്ക് അമേരിക്കയിൽ അഭയം നല്‍കുന്നത് ആക്ഷേപങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇപ്പോള്‍ ഉണ്ടായ ആക്രമത്തെ തുടർന്ന് അമേരിക്കയുടെ അഭയാര്ത്ഥിനയം പുനഃപരിശോധിക്കണം എന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
Post Your Comments