KeralaLatest NewsNews

കോൺഗ്രസ് നേതാവ് കെ ശങ്കരനാരായണൻ അന്തരിച്ചു: വിടപറയുന്നത് ആറു സംസ്ഥാനങ്ങളിൽ ഗവർണറായിരുന്ന ഏക മലയാളി

1986 മുതൽ 2001 വരെയുള്ള ദീർഘകാലയളവിൽ യുഡിഎഫ് കൺവീനറായിരുന്നു.

പാലക്കാട് : മുതിർന്ന കോൺഗ്രസ് നേതാവ് കെ.ശങ്കരനാരായണൻ അന്തരിച്ചു. എൺപത്തിയൊൻപത് വയസ്സായിരുന്നു. പാലക്കാട്ടെ വസതിയിൽ ഞായറാഴ്ച രാത്രിയായിരുന്നു അന്ത്യം. കേരളത്തിൽ വിവിധ മന്ത്രിസഭകളിലായി കൃഷി, ധനം, എക്‌സൈസ്, തുടങ്ങിയ വകുപ്പുകളിൽ മന്ത്രിയായിരുന്നു.

ആറു സംസ്ഥാനങ്ങളിൽ ഗവർണറായിരുന്ന ഏക മലയാളിയാണ് കെ.ശങ്കരനാരായണൻ . മഹാരാഷ്ട്ര, നാഗാലാൻഡ്, ജാർഖണ്ഡ് എന്നിവിടങ്ങളിൽ ഗവർണറായി പ്രവർത്തിക്കുകയും അരുണാചൽ പ്രദേശ്, അസം, ഗോവ എന്നിവിടങ്ങളുടെ അധികച്ചുമതല വഹിക്കുകയും ചെയ്തിരുന്നു.

READ ALSO: ഞങ്ങള്‍ക്ക് ആശങ്കയുണ്ട്: നടിയെ ആക്രമിച്ച കേസിൽ ക്രൈംബ്രാഞ്ച് മേധാവിയെ മാറ്റിയതില്‍ ആശങ്ക അറിയിച്ച് ഡബ്ലുസിസി

തൃത്താല, ശ്രീകൃഷ്‌ണപുരം, ഒറ്റപ്പാലം, പാലക്കാട് മണ്ഡലങ്ങളിൽ നിന്ന് നിയമസഭയിലെത്തിയ കെ.ശങ്കരനാരായണൻ 1986 മുതൽ 2001 വരെയുള്ള ദീർഘകാലയളവിൽ യുഡിഎഫ് കൺവീനറായിരുന്നു.

ഷൊർണൂർ അണിയത്ത് ശങ്കരൻ നായരുടേയും ലക്ഷമിയമ്മയുടേയും മകനായി 1932 ഒക്ടോബർ 15ന് ജനിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button