Latest NewsNewsIndia

സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം വര്‍ദ്ധിക്കുന്നു : ഇന്ത്യയില്‍ എച്ച്‌ഐവി ബാധിച്ചത് 17 ലക്ഷത്തിലധികം പേര്‍ക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. ഇതുവഴി, കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ രാജ്യത്ത് എച്ച്ഐവി ബാധിച്ചത് 17 ലക്ഷത്തില്‍പ്പരം പേര്‍ക്കെന്ന് നാഷണല്‍ എയ്ഡ്സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ അറിയിച്ചു.

Read Also : വ്യാജമദ്യം കഴിച്ച് 17 പേര്‍ മരിച്ച സംഭവത്തില്‍ പോലീസിനെ വെല്ലുവിളിച്ച് യുവാവ്

സാമൂഹികപ്രവര്‍ത്തകനായ ചന്ദ്രശേഖര ഗോര്‍ വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയിലാണ്, സംഘടന ഇതു സംബന്ധിച്ച കണക്ക് കൈമാറിയത്. 2011 മുതല്‍ 2021 വരെയുള്ള പത്ത് വര്‍ഷത്തിനിടെ 17,08,777 പേരാണ് വൈറസ് ബാധിതരായത്.
2011-12 കാലയളവില്‍ സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലൂടെ 2.4 ലക്ഷം പേര്‍ക്കാണ് എച്ച്ഐവി ബാധിച്ചത്. എന്നാല്‍, 2020-21 കാലയളവില്‍ ഇത് 85,268 ആയി കുറഞ്ഞതായി കണക്ക് വ്യക്തമാക്കുന്നു.

സംസ്ഥാനാടിസ്ഥാനത്തില്‍, ആന്ധ്രാപ്രദേശാണ് എച്ച്ഐവി ബാധിതരുടെ കാര്യത്തില്‍ ഒന്നാം സ്ഥാനത്ത്. പത്ത് കൊല്ലത്തിനിടെ ആന്ധ്രയില്‍ 3,18,814 പേരാണ് രോഗബാധിതരായത്. മഹാരാഷ്ട്രയാണ് രോഗബാധിതരുടെ കാര്യത്തില്‍ രണ്ടാം സ്ഥാനത്തുള്ളത്. 2,84,547 പേര്‍ എച്ച്ഐവി ബാധിതരായി. കര്‍ണാടകയില്‍ 2,12,982, തമിഴ്നാട്ടില്‍ 1,16,536, ഉത്തര്‍പ്രദേശില്‍ 1,10,911, ഗുജറാത്തില്‍ 87,440 എന്നിങ്ങനെയാണ് പട്ടികയില്‍ ആദ്യ സ്ഥാനത്തുള്ള സംസ്ഥാനങ്ങളുടെ കണക്ക്.

 

shortlink

Post Your Comments


Back to top button