വയര്‍ ചാടുന്നത് പലരുടേയും ആരോഗ്യപ്രശ്നമാണ്. പല കാരണങ്ങള്‍ ഇതിനുണ്ടാകാം. ഇതില്‍ ഭക്ഷണശീലവും വ്യായാമക്കുറവും പ്രധാനപ്പെട്ട ഒന്നാണ്. സ്ത്രീകള്‍ക്കാണ് പുരുഷന്മാരേക്കാള്‍ വയര്‍ ചാടാനുള്ള സാധ്യത കൂടുതലാണെന്നതാണ് വാസ്തവം. പ്രസവം പോലുള്ളവ ഇതിനുള്ള പ്രധാന കാരണമാണ്. വയര്‍ കുറയ്ക്കാനും തടി കുറയ്ക്കാനുമെല്ലാം ഏറെ വീട്ടിൽ തന്നെ വഴിയുണ്ട്. ഇതിലൊന്നാണ് എള്ളും തേനും കലര്‍ന്ന ഒന്ന്. ഇതല്ലാതെയും പല ഉപായങ്ങളും വയര്‍ കുറയാനുണ്ട്. ഇവയെക്കുറിച്ചു നോക്കാം.
ഒന്നര ഗ്ലാസ് വെള്ളം, 1 ടീസ്പൂണ്‍ തേന്‍, ചെറുനാരങ്ങാനീര് 1 ടീസ്പൂണ്‍, 1 ടീസ്പൂണ്‍ എള്ള് എന്നിവയാണ് ഇതിനായി വേണ്ടത്. ചെറുനാരങ്ങ പൊതുവെ എളുപ്പത്തില്‍ കൊഴുപ്പു കത്തിച്ചു കളയുന്ന ഒന്നാണ്. തടിയും വയറുമെല്ലാം കുറയ്ക്കാന്‍ ഉത്തമം. എള്ള് ആന്റിഓക്സിഡന്റുകള്‍, നാരുകള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ്.
Read Also : നിയന്ത്രണംവിട്ട കാറിടിച്ച് വൈദ്യുത പോസ്റ്റ് തകർന്നു
എള്ള് ഒരു മണിക്കൂര്‍ വെള്ളത്തിലിട്ടു കുതിര്‍ത്തുക. പിന്നീടിതിലേയ്ക്ക് ഗ്ലാസിലെ ബാക്കിയുള്ള വെള്ളം ഒഴിയ്ക്കുക. ഇതിലേയ്ക്ക് തേന്‍, ചെറുനാരങ്ങാനീര് എന്നിവ ചേര്‍ത്തിളക്കുക. വേണമെങ്കില്‍ ഇത് മിക്സിയില്‍ അടിയ്ക്കാം. ഈ മിശ്രിതം രാവിലെ പ്രാതലിനു മുന്‍പായി ഒരാഴ്ചക്കാലം കുടിയ്ക്കുക. ചാടിയ വയര്‍ ഒതുങ്ങുന്നത് അനുഭവിച്ചറിയാം.
Post Your Comments