Latest NewsKeralaIndiaNewsInternational

ആർഎസ്എസ് ഒരു തീവ്രവാദ സംഘടനയാണെന്ന് കോടിയേരിയ്ക്ക് തെളിയിക്കാമോ? വെല്ലു വിളിച്ച് ബിജെപി നേതാവ്

കോട്ടയം: സിപിഎമ്മും എസ്ഡിപിഐയും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണെന്ന് തറപ്പിച്ചു പറഞ്ഞ് ബിജെപി മദ്ധ്യ മേഖലാ പ്രസിഡന്റ് എന്‍ ഹരി. ആർഎസ്എസ് ഒരു തീവ്രവാദ സംഘടനയാണെന്ന് തെളിയിക്കാൻ കോടിയേരിയെ വെല്ലുവിളിക്കുകയാണെന്നും, സംസ്ഥാനത്തിന്റെ ഗവര്‍ണര്‍ തൊട്ട് രാജ്യത്തിന്റെ രാഷ്ട്രപതിയും പ്രധാനമന്ത്രിയും വരെ ആര്‍എസ്എസുകാരാണെന്ന കാര്യം കൂടി ഓര്‍ക്കണമെന്നും ഹരി പറഞ്ഞു.

A;son Read:

ചുണ്ട് ഭം​ഗിയായി സൂക്ഷിക്കാൻ

‘നിരവധി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ഉള്‍പ്പടെയുള്ള മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ തൊട്ട് ഈ രാജ്യത്തിലെ ഏറ്റവും താഴെ തട്ടിലുള്ള ശുചീകരണ തൊഴിലാളികള്‍ വരെയുള്ള കോടിക്കണക്കിനാളുകള്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണ്. ലോകമാരാധിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ആര്‍എസ്എസ് പ്രചാരകന്‍ കൂടിയാണ്. അപ്പോള്‍ പിന്നെ എങ്ങനെയാണ് കോടിയേരിക്ക് കലിവരാതെയിരിക്കുക’, ഹരി ചോദിച്ചു.

‘കമ്മ്യൂണിസവും തീവ്ര ഇസ്ലാമിസവും എന്നും മാനവരാശിക്ക് ദുരന്തമാണ് സമ്മാനിച്ചിട്ടുള്ളത്. ഈ രണ്ട് ആശയങ്ങളാണ് ലോകത്ത് ഏറ്റവുമധികം മനുഷ്യജീവന്‍ കലാപത്തിലൂടെ കവര്‍ന്നെടുത്തിട്ടുള്ളത്. ഈ ആശയങ്ങള്‍ക്ക് പല രാജ്യങ്ങളും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. താന്‍ കമ്യൂണിസ്റ്റുകാരനല്ല എന്ന് ഒരു കോളത്തില്‍ എഴുതിവച്ചിട്ടാണ് കേരളത്തിലെ ഒന്നാം നമ്പര്‍ കമ്യൂണിസ്റ്റുകാരന്‍ തന്റെ ചികിത്സയ്ക്ക് വേണ്ടി അമേരിക്കയിലേക്ക് പോകുന്നത്. എന്നാല്‍ ഒരു ആര്‍എസ്എസുകാരനും മറ്റൊരു രാജ്യം സന്ദര്‍ശിക്കുമ്പോള്‍ ഇത്തരമൊരു സാഹചര്യം വന്നിട്ടില്ല’, എന്‍ ഹരി ഓർമ്മിപ്പിച്ചു.

‘കമ്മ്യൂണിസത്തിന്റെ ആദ്യ നാളുകളില്‍ ഒളിവില്‍ കഴിയുകയും, പിന്നീട് അധികാരത്തിലെത്തിയ ശേഷം സംഘപരിവാര്‍ പ്രവര്‍ത്തകരായ മുന്നൂറോളം പേരെ കൊലപ്പെടുത്തുകയും ചെയ്ത നിങ്ങളാണ് യഥാര്‍ത്ഥ തീവ്രവാദികള്‍. ഇന്നിപ്പോള്‍ ഇത്തരം കൊലപാതകങ്ങള്‍ നിങ്ങള്‍ നിങ്ങളുടെ ബി ടീമിനെ ഏല്‍പ്പിച്ചിരിക്കുന്നു എന്നു മാത്രം. സിപിഎമ്മും എസ്ഡിപിഐയും ഒരേ തൂവല്‍പക്ഷികളല്ല എങ്കില്‍ എന്തുകൊണ്ടാണ് ഇസ്ലാം തീവ്രവാദ സംഘടനകള്‍ക്കെതിരെ ഉയരുന്ന പരാതികളില്‍ അന്വേഷണം നടത്താത്തത്? ലൗ ജിഹാദിനെ പറ്റിയും, ലഹരിജിഹാദിനെ പറ്റിയും, മുസ്ലിം തീവ്രവാദികളുടെ ആയുധ പരിശീലനക്കളരികളെ പറ്റിയും സമഗ്ര അന്വേഷണം വേണമെന്ന ആവശ്യം ഉന്നയിച്ചിട്ടും സര്‍ക്കാര്‍ അത് കണ്ടില്ല എന്ന് നടിക്കുന്നു. പോരാത്തതിന് സര്‍ക്കാര്‍ സഹായത്തോടെ ഫയര്‍ & റസ്‌ക്യൂ സേനയുടെ പരിശീലനവും നല്‍കുന്നു’, അദ്ദേഹം ചോദിച്ചു.

‘പിണറായി അധികാരത്തില്‍ വന്നതോടെ കേരളത്തിലെ ഉള്‍വനങ്ങളില്‍ നിന്ന് മൃഗങ്ങള്‍ പാടെ പലായനം ചെയ്തു. പകരം ഡിവൈഎഫ്ഐയും എസ്ഡിപിഐയും വനം പിടിച്ചടക്കി പരിശീലനം നടത്തുന്നു. കള്ളും കഞ്ചാവും കനകവും കാമിനിയും എന്നു വേണ്ട സകല ലഹരി കേന്ദ്രങ്ങളുടേയും കൂത്തരങ്ങ് കേന്ദ്രമായി കേരളം മാറി. മതേതര കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ഏറ്റവും വലിയ വിപ്ലവ ചിന്ത ഈ കഴിഞ്ഞ വിഷു റംസാന്‍ ദിവസങ്ങള്‍ക്ക് തൊട്ട് മുൻപ് ഇറക്കിയ സര്‍ക്കുലറിലൂടെ മലയാളിയുടെ മസ്തിഷ്‌ക്കത്തിലേക്ക് എത്തിയെന്നുവേണം കരുതാന്‍. റംസാന്‍ വൃതം അനുഷ്ഠിക്കുവര്‍ക്ക് നിസ്‌കാര മുറിയും ആവശ്യമെങ്കില്‍ ശമ്പളത്തോടെയുള്ള അവധിയും അവരുടെ താത്പര്യ പ്രകാരമുള്ള ഷെഡ്യൂളും ചെയ്യണം. എന്നാല്‍ വിഷുവിന് ഒരൊറ്റയാള്‍ക്കും പ്രത്യേകിച്ച്‌ ഹിന്ദുക്കള്‍ക്ക് ലീവ് അനുവദിക്കുവാന്‍ പാടില്ലയെന്നും, അങ്ങനെ ലീവ് എടുക്കുന്നവരെ സര്‍വ്വീസില്‍നിന്നും പിരിച്ചുവിടുമെന്നും വ്യക്തമായി രേഖപ്പെടുത്തിയിരുന്നു. അങ്ങനെ എന്തെല്ലാം പ്രീണനമാണ് പിണറായിയും കോടിയേരിയും ചേര്‍ന്ന് തീവ്രവാദ സംഘടനകള്‍ക്ക് വേണ്ടി ചെയ്തുകൂട്ടുന്നത്’, എന്‍ ഹരി പറഞ്ഞു.

‘തീവ്രവാദ സംഘടനകള്‍ക്ക് വേണ്ടി എന്ത് വിടുവേലയും ചെയ്യുന്ന കോടിയേരിയാണ് ആര്‍എസ്എസിനെ അപമാനിക്കുവാന്‍ ശ്രമിക്കുന്നത്. ആര്‍എസ്എസ് ഒരു തീവ്രവാദ സംഘടനയാണെന്ന് പറഞ്ഞ് കേരളത്തില്‍ നിരോധിക്കുവാന്‍ കോടിയേരിക്ക് തന്റേടമുണ്ടൊ? സ്വന്തം സഖാവ് അഭിമന്യുവിനെ കുത്തിവീഴ്ത്തിയ ഇസ്ലാം തീവ്രവാദിയെ നെഞ്ചോടു ചേര്‍ത്തു പിടിക്കുന്ന കോടിയേരിയുടെ നെഞ്ചത്ത് കത്തി കുത്തിയിറക്കുവാന്‍ മടി കാട്ടാത്തവരാണ് എസ്ഡിപിഐയെന്ന് അദ്ദേഹം ഓര്‍ക്കുന്നത് നന്നായിരിക്കും.

കേരളത്തില്‍ പത്ത് സംഘപരിവാറുകാരെ കൊന്നത് കൊണ്ട് ഇവിടെ ഇസ്ലാമിക് സ്റ്റേറ്റ് കൊണ്ടുവരാമെന്ന് കോടിയേരി സ്വപ്നം കാണണ്ട. ഒരോ മരണവും ചില പതര്‍ച്ച തരുമെങ്കിലും ഒരൊറ്റ സ്വയം സേവകന്റെയും ആത്മവിര്യം ചോര്‍ത്താന്‍ ഒരു കമ്യൂണിസ്റ്റ് ജിഹാദികള്‍ക്കും സാധിക്കില്ല. പാലക്കാട്ട് കൊല്ലപ്പെട്ട സുബൈറിന്റെ ശവശരീരം കൊണ്ടു പോകുന്ന വഴിയില്‍ ഒരു പാവപ്പെട്ട കാവി മുണ്ടുകാരനെ കണ്ട ജിഹാദി കൂട്ടം അയാളെ ക്രൂരമായി മര്‍ദ്ദിക്കുന്നത് പിണറായി പോലീസ് നിസംഗതയോടെ നോക്കി നിന്നു. ഇത് വരാന്‍പോകുന്ന മാറ്റത്തിന്റെ ദു:സൂചനയാണ്. അധികം വൈകാതെ കാവിയും കാഷായവും ധരിക്കുന്നവരെ മുഴുവന്‍ തിരഞ്ഞുപിടിച്ച്‌ കൊലപ്പെടുത്തും. 1921 ന് സമാനമായ കലാപത്തിനാണ് അഷ്റഫ് മൗലവിയും കോടിയേരി ബാലകൃഷ്ണനും തിടുക്കം കൂട്ടുന്നത്. സ്വന്തം പാര്‍ട്ടി ചെങ്കൊടിപോലും മലപ്പുറത്തെത്തിയാല്‍ പച്ചയാകുന്ന നാണം കെട്ട കളിയാണ് കേരളത്തിലെ ൽ കമ്മ്യൂണിസ്റ്റുകള്‍ കളിക്കുന്നത്. 1921ലെ കലാപ സമയത്ത് ഇഎംസ് നമ്പൂതിരിപ്പാടിന്റെ കുടുംബം മുസ്ലിം തീവ്രവാദികളെ ഭയന്ന് ജീവനും കൊണ്ടോടിയതുകൊണ്ടാണ് കേരളത്തില്‍ ഇന്നും ഈ കമ്യൂണിസത്തിനേയും ഈ നേതാകളേയും കാണാന്‍ സാധിക്കുന്നത്. ഇഎംഎസിന്റ കുടുംബത്തിനുണ്ടായ ഗതികേട് കോടിയേരിക്കും പിണറായിക്കും ഉണ്ടാകാതിരിക്കട്ടെ’, എന്‍ ഹരി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button