KeralaLatest NewsNews

പ്രതിഷേധക്കാരെ ബൂട്ടിട്ടു ചവിട്ടി വിവാദത്തിലായ സിവിൽ പൊലീസ് ഓഫീസർ ഷബീർ ഇതുവരെ നേടിയത് 5 സസ്പെൻഷനുകൾ

അസിസ്റ്റന്റ് കമ്മീഷണറുടെ കോളറില്‍ പിടിച്ചതാണ് ഇതില്‍ ഏറ്റവും വിവാദമായ സംഭവം.

തിരുവനന്തപുരം: കണിയാപുരത്ത് കെ-റെയിലിനെതിരെ പ്രതിഷേധവുമായെത്തിയ ജനങ്ങളെ ബൂട്ടിട്ട് ചവിട്ടിയ പോലീസുകാരന്‍ പലപ്പോഴും ശിക്ഷാ നടപടികള്‍ക്ക് വിധേയനായ പോലീസുകാരൻ ആണ്. മംഗലപുരം സിവിൽ പൊലീസ് ഓഫിസർ കഴക്കുട്ടം ചന്തവിള മങ്ങാട്ടുകോണം സ്വദേശി എ.ഷബീറാണ് സിൽവർലൈൻ പ്രതിഷേധക്കാരെ ബൂട്ടിട്ടു ചവിട്ടിയതിലൂടെ വിവാദത്തിൽപ്പെട്ടത്. ഷബീർ തന്റെ സർവീസ് കാലയളവിൽ നേരിട്ടത് 5 സസ്പെൻഷനുകൾ.

അസിസ്റ്റന്റ് കമ്മീഷണറുടെ കോളറില്‍ പിടിച്ചതാണ് ഇതില്‍ ഏറ്റവും വിവാദമായ സംഭവം. 2019 ജൂൺ 7ന് രാത്രി അപകടകരമായ രീതിയിൽ കാർ ഓടിച്ചു വരവെ കഴക്കൂട്ടം പൊലീസ് ഇയാളെ തടഞ്ഞ് സ്റ്റേഷനിൽ എത്തിച്ചു. എന്നാൽ, അവിടെവച്ച് അസി. കമ്മീഷണറുടെ യൂണിഫോമിൽ കടന്നു പിടിക്കുകയും ഇയാൾ മോശമായി പെരുമാറുകയും ചെയ്തു. തുടർന്നു സസ്പെൻഷനിലായി. 2011‍ സെപ്റ്റംബർ 25ന് കേബിൾ കണക്‌ഷന്റെ വാടക ചോദിച്ചെത്തിയ വയോധികനെ കയ്യേറ്റം ചെയ്യുകയും സ്കൂട്ടർ മറിച്ചിട്ടു കേടുപാടുകൾ വരുത്തുകയും ചെയ്ത സംഭവത്തിൽ ഷബീനെതിരെ തുമ്പ സ്റ്റേഷനിൽ കേസെടുത്തിരുന്നു.

red also:ഭക്ഷണപ്രേമികൾക്ക് ഇതാ ഒരു സന്തോഷ വാർത്ത: ദുബായ് ഫുഡ് ഫെസ്റ്റിവൽ മെയ് 2 മുതൽ

രമേശൻ എന്നയാളെ സുഹൃത്തുക്കളുമായി ചേർന്നു ദേഹോപദ്രവം ഏൽപിച്ച സംഭവത്തിൽ ശ്രീകാര്യം സ്റ്റേഷനിലും ഷബീറിനെതിരെ കേസുണ്ട്. കൂടാതെ, അഭിഭാഷകനെ മർദ്ദിച്ചതുമായി ബന്ധപ്പെട്ട ഒരു കേസ് മെഡിക്കൽ കോളജ് സ്റ്റേഷനിൽ ജോലി ചെയ്യുമ്പോൾ ഷബീറിനുണ്ട്. കുടുംബപ്രശ്നവുമായി ബന്ധപ്പെട്ടും ഒന്നര വർഷത്തോളം ഷബീർ സസ്പെൻഷനിലായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button