പാലക്കാട്: ഇരട്ടക്കൊലപാതകമുണ്ടായ പാലക്കാട് ജില്ലയിലെ നിരോധനാജ്ഞ വീണ്ടും നീട്ടി. ഈ മാസം 28ന് വൈകിട്ട് ആറുവരെയാണ് നിരോധനാജ്ഞ നീട്ടിയത്. ഇരു ചക്ര വാഹനങ്ങളിൽ പിൻസീറ്റ് യാത്ര നിയന്ത്രണവും തുടരും. പൊതുസ്ഥലങ്ങളിൽ യോഗങ്ങളോ പ്രകടനങ്ങളോ ഘോഷയാത്രകളോ പാടില്ല. ജില്ലയിലെ നിയന്ത്രണം പിൻവലിക്കരുതെന്ന് പോലീസ് ആവശ്യപ്പെട്ടതിനെത്തുർന്നാണ് ജില്ലാ കളക്ടർ മൃൺമയീ ജോഷിയുടെ നടപടി.
ആദ്യ ഘട്ടത്തിൽ ഏപ്രിൽ ഇരുപതാം തിയതി വരെ പ്രഖ്യാപിച്ച നിരോധനാജ്ഞ പിന്നീട്, ഈ മാസം 24 വരെ നീട്ടുകയായിരുന്നു.
Post Your Comments