Latest NewsIndiaNews

പട്ടാപ്പകല്‍ നടുറോഡില്‍ യുവതിയെ കുത്തിക്കൊലപ്പെടുത്തി

കൊലയാളിയില്‍ നിന്ന് രക്ഷപ്പെടാന്‍ യുവതി കുഞ്ഞുങ്ങളേയും കൊണ്ട് ഓടുന്ന സിസിടിവി ദൃശ്യം

ന്യൂഡല്‍ഹി: പട്ടാപ്പകല്‍ നടുറോഡില്‍ യുവതിയെ കുത്തിക്കൊലപ്പെടുത്തി. ഡല്‍ഹി നഗരത്തിലാണ് സംഭവം. 24 കാരിയായ ആരതിയാണ് കൊല്ലപ്പെട്ടത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് പോലീസിന് വിവരം ലഭിച്ചത്. പോലീസ് എത്തി യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടികളുമായി വീട്ടിലേക്ക് പോകുന്നതിനിടെയാണ് ആക്രമണം നടന്നത്. കുത്തേറ്റ യുവതി കുട്ടികളുമായി പ്രാണന് വേണ്ടി ഓടുന്നത് സിസിടിവിയില്‍ കാണാം. എന്നാല്‍ പ്രതി ഇവരെ പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു.

Read Also : ഹഷീഷ് ഓയിലുമായി കോളജ് വിദ്യാർത്ഥി ഉൾപ്പെടെ രണ്ട് യുവാക്കൾ പൊലീസ് പിടിയിൽ

യുവതിയും പ്രതിയും മുന്‍പ് അയല്‍ക്കാരായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി പോലീസ് അറിയിച്ചു. എന്നാല്‍, കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പ്രതിയ്ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button