ഇസ്ലമാബാദ്: പെണ്‍കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് വിലക്കി പാകിസ്ഥാനിലെ വനിതാ സര്‍വകലാശാല. പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ വനിതാ സര്‍വകലാശാലയിലാണ് സ്മാര്‍ട്ട് ഫോണ്‍ നിരോധിച്ചത്. വിലക്ക് ലംഘിക്കുന്നവര്‍ക്ക് 5,000 രൂപ പിഴയിടുമെന്നാണ് മുന്നറിയിപ്പ്. ഏപ്രില്‍ 20-ാം തിയതിയാണ് ഇതുസംബന്ധിച്ച ഉത്തരവ് യൂണിവേഴ്സിറ്റി പുറത്തിറക്കിയത്.
വിദ്യാര്‍ത്ഥികള്‍ പഠന സമയത്ത് സോഷ്യല്‍ മീഡിയ ആപ്പുകളില്‍ സമയം ചെലവഴിക്കുന്നതിനെ തുടര്‍ന്ന്, അവരുടെ വിദ്യാഭ്യാസവും സ്വഭാവവും അവതാളത്തിലാകുമെന്നും അതിനാലാണ് നിരോധനമെന്നും അറിയിപ്പില്‍ പറയുന്നു. യൂണിവേഴ്സിറ്റിയുടെ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി ഒരുവിഭാഗം വിദ്യാര്‍ത്ഥിനികള്‍ രംഗത്തെത്തിയിട്ടുണ്ട്.
ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ സര്‍വകലാശാലകള്‍ പലപ്പോഴും വിദ്യാര്‍ത്ഥികളുടെ വസ്ത്രധാരണരീതികളും മുടി സ്റ്റൈലുകളും ഉള്‍പ്പെടെ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താറുണ്ട്.
Post Your Comments