Latest NewsKeralaNews

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ മുന്നണികള്‍ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്താന്‍ ട്വന്റി ട്വന്റിയും ആംആദ്മിയും കൈകോര്‍ക്കും

കൊച്ചി: കേരളത്തില്‍ വേരുറപ്പിക്കാന്‍ നീക്കം നടത്തി അരവിന്ദ് കെജ്രിവാളിന്റെ ആ ആദ്മി പാര്‍ട്ടി. തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ മുന്നണികള്‍ക്ക് എതിരെ ട്വന്റി ട്വന്റിയും ആംആദ്മി പാര്‍ട്ടിയും കൈകോര്‍ക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇരു പാര്‍ട്ടിക്കും ഒറ്റ സ്ഥാനാര്‍ത്ഥിയായിരിക്കും ഇത്തവണ മത്സര രംഗത്ത് ഉണ്ടാവുക എന്ന് ട്വന്റി ട്വന്റി ചെയര്‍മാന്‍ സാബു ജേക്കബ് വെളിപ്പെടുത്തി. ഇക്കാര്യത്തില്‍ പ്രാഥമിക ചര്‍ച്ച നടത്തി. സഹകരിച്ചു പോകണോ എന്ന തരത്തിലുള്ള ചര്‍ച്ച ഉണ്ടായിട്ടില്ല. അത് ഉന്നതതലത്തില്‍ ചര്‍ച്ച വേണ്ട വിഷയമാണെന്നും അദ്ദേഹം പറഞ്ഞു.

Read Also : അപ്രതീക്ഷിതം! പെൺകുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച് കുട്ടിക്കുരങ്ങ്: വൈറൽ വീഡിയോ

ട്വന്റി ട്വന്റി നിര്‍ദ്ദേശിക്കുന്നയാളെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയാക്കി എഎപി നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങുമെന്നാണു സൂചന.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ടി.തോമസിന്റെ മരണത്തെ തുടര്‍ന്ന് ഒഴിവു വന്ന തൃക്കാക്കര നിയസഭാ മണ്ഡലത്തില്‍ ആം ആദ്മിയും കൂടി പോരിനിറങ്ങുന്നതോടെ പോരാട്ടം കനക്കുമെന്നാണ് വിലയിരുത്തല്‍. ഇരു മുന്നണികള്‍ക്കും കനത്ത വെല്ലുവിളി മണ്ഡലത്തില്‍ ഉയര്‍ത്താന്‍ സഖ്യത്തിന് കഴിയുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം.

shortlink

Related Articles

Post Your Comments

Related Articles


Back to top button