ദോഹ: വിദ്യാലയങ്ങളുടെ വാർഷിക അധ്യയന കലണ്ടറിൽ ഭേദഗതി വരുത്തി ഖത്തർ. രാജ്യത്തെ വിദ്യാലയങ്ങളുടെ 2021/2022, 2022/2023 എന്നീ വർഷങ്ങളിലെ അധ്യയന കലണ്ടറിൽ ഏതാനും ഭേദഗതികൾ വരുത്തിയതായി ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. ഖത്തർ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ബത്തയിന ബിൻത് അലി അൽ ജാബിർ അൽ നുഐമി ഇതുമായി ബന്ധപ്പെട്ട ഒരു ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്.
2021/2022 അധ്യയന വർഷത്തെ എല്ലാ ഗ്രേഡുകളിലെയും (1 മുതൽ 12 വരെ) രണ്ടാം ഘട്ട പരീക്ഷകളുടെ തീയതി 2022 ഓഗസ്റ്റ് 14 മുതൽ 18 വരെയായിരിക്കുമെന്ന് ഉത്തരവിൽ പറയുന്നു. വിദ്യാർത്ഥികളുടെ 2022/2023 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ 2022 ഓഗസ്റ്റ് 21 മുതൽ ആരംഭിക്കുന്നതാണെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.
Post Your Comments