Latest NewsNewsIndia

കർണാടകയിൽ രണ്ടാം വർഷ പ്രീ- യൂണിവേഴ്സിറ്റി പരീക്ഷകൾ ഇന്ന് തുടങ്ങും:  ഹിജാബ് ധരിച്ചെത്തുന്നവരെ പ്രവേശിപ്പിക്കില്ല

ബംഗളൂരു : കർണാടകയിൽ രണ്ടാം വർഷ പ്രീ- യൂണിവേഴ്സിറ്റി പരീക്ഷകൾ ഇന്ന് തുടങ്ങും. ഈ വർഷം 6,842,255 വിദ്യാർത്ഥികൾ  പരീക്ഷ എഴുതും. ഹിജാബ് ധരിച്ചെത്തുന്ന വിദ്യാർത്ഥികളെ പരീക്ഷാ ഹാളിനകത്തേക്ക് പ്രവേശിപ്പിക്കില്ലെന്ന് കർണാടക വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ് വ്യക്തമാക്കി.

കർശന സുരക്ഷയിൽ ആകും പരീക്ഷകൾ നടത്തുക. പരീക്ഷയ്‌ക്കാവശ്യമുള്ള  അവസാന ഘട്ട  ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ് .

വിദ്യാർത്ഥിനികൾക്ക് പുറമേ അദ്ധ്യാപകർക്കും ഹിജാബ് ധരിച്ച് പരീക്ഷാ ഡ്യൂട്ടിയ്‌ക്ക് എത്തുന്നതിന് വിലക്കുണ്ട്.

ഈ സാഹചര്യത്തിൽ താല്‍പ്പര്യമുള്ളവര്‍ മാത്രം പരീക്ഷാ ഡ്യൂട്ടി ഏറ്റെടുത്താൽ മതിയെന്നാണ് നിർദ്ദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ് അദ്ധ്യാപകർക്ക് പരീക്ഷാ ചുമതലകളും നൽകിയിരിക്കുന്നത്. വിദ്യാർത്ഥികളെ കർശനമായി നിരീക്ഷിക്കാൻ അദ്ധ്യാപകർക്ക് നിർദ്ദേശം ഉണ്ട്. നാളെ ആരംഭിക്കുന്ന പരീക്ഷകൾ അടുത്ത മാസം 18 നാണ് അവസാനിക്കുക.

പരീക്ഷ നടക്കുന്ന സ്‌കൂളുകളിലും പരിസരങ്ങളിലും പോലീസ് സുരക്ഷ ഏർപ്പെടുത്താനാണ് സർക്കാർ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button