ന്യൂഡൽഹി: കരയിൽ അപൂർവമായി കാണപ്പെടുന്ന സോഫ്റ്റ്‌ഷെൽ ടർട്ടിലിനെ രക്ഷപ്പെടുത്തി ഇന്ത്യൻ ഫോറസ്റ്റ് സർവീസിലെ ഉദ്യോഗസ്ഥർ. ആഴക്കടലിൽ ജീവിക്കുന്ന കുഞ്ഞൻ തലയുള്ള ഭീമൻ ആമയാണ് സോഫ്റ്റ്‌ഷെൽ ടർട്ടിൽ.
വംശനാശഭീഷണി നേരിടുന്നവയാണ് ഇവ. ആമയെ രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങൾ ഐ.എഫ്.എസ്. ഓഫീസറായ പർവീൻ കസ്വാനാണ് ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്.
ഇടതു കൈകാലുകൾക്ക് മുറിവേറ്റ നിലയിലാണ് ആമയെ കണ്ടെത്തിയത്. അതിനെ സ്പീഡ് ബോട്ടിൽ കയറ്റി നടുക്കടലിലെത്തിച്ച് വെള്ളത്തിലേക്ക് ഇറക്കിവിടുന്നതും വൈറലായ വീഡിയോ ദൃശ്യങ്ങളിൽ കാണാം. 100 കിലോയിലധികം ഭാരമുണ്ട് ഇതിന്. ആമയെ ചികിത്സിച്ചതിന് ശേഷമാണ് കടലിലേക്ക് തിരിച്ചയച്ചത്.
Post Your Comments