മുംബൈ: ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ന്യൂസിലന്‍ഡ് താരം ഡെവോണ്‍ കോണ്‍വേ വിവാഹത്തിനായി ദക്ഷിണാഫ്രിക്കയിലേക്ക് പറന്നു. കിം വാട്സനെയാണ് കോൺവേ വിവാഹം കഴിക്കുന്നത്. ഏറെക്കാലമായി ഇരുവരും പ്രണയത്തിലായിരുന്നു. വിവാഹ ശേഷം അടുത്ത ഞായറാഴ്ച കോൺവേ തിരിച്ചെത്തി ചെന്നൈ സൂപ്പര്‍ കിംഗ്സിനൊപ്പം ചേരും.
ദക്ഷിണാഫ്രിക്കയിലേക്ക് പോകുന്നതിന് മുന്‍പ് ഡെവോണ്‍ കോണ്‍വേ പ്രീ വെഡിംഗ് പാർട്ടി നടത്തിയിരുന്നു. തനത് തമിഴ് വേഷമണിഞ്ഞാണ് കോണ്‍വേയും പങ്കാളി കിം വാട്സണും പാര്‍ട്ടിയില്‍ പ്രത്യക്ഷപ്പെട്ടത്. കുര്‍ത്തയും മുണ്ടും ധരിച്ച് മുന്‍ ക്യാപ്റ്റന്‍ എം എസ് ധോണി, മോയീന്‍ അലി, റുതുരാജ് ഗെയ്ക്വാദ്, റോബിൻ ഉത്തപ്പ, പരിശീലകൻ സ്റ്റീഫൻ ഫ്ലെമിംഗ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
Read Also:- ചർമത്തിന് മൃദുത്വവും സൗന്ദര്യവും വർദ്ധിപ്പിക്കാൻ
ഇന്ത്യയില്‍ തിരിച്ചെത്തിയാല്‍ ടീം ക്യാമ്പില്‍ പ്രവേശിക്കും മുമ്പ് മൂന്ന് ദിവസം കോണ്‍വേ ഐസൊലേഷനില്‍ കഴിയണം. കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായാല്‍ മാത്രമേ താരത്തിന് ചെന്നൈക്കൊപ്പം ചേരാനാകൂ. സീസണില്‍ ഒരു മത്സരത്തില്‍ മാത്രമാണ് സിഎസ്കെ കുപ്പായത്തില്‍ ഡെവോണ്‍ കോണ്‍വേ കളിച്ചത്.
Now showing – Kim & Conway Wedding Cassette ?!
?? https://t.co/oYBPQHs25f!#WeddingWhistles #Yellove ?? pic.twitter.com/pTLdQgTa5n— Chennai Super Kings (@ChennaiIPL) April 19, 2022
Post Your Comments