തിരുവനന്തപുരം: ശാസ്ത്രീയമായ രീതികള്‍ അവലംബിക്കുന്നതിലൂടെ ഭക്ഷ്യ ഉത്പ്പാദനവും ഉത്പ്പാദനക്ഷമതയും വരുമാനവും വര്‍ദ്ധിപ്പിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൃഷിവകുപ്പിനൊപ്പം തദ്ദേശ സ്വയം ഭരണം, ജലസേചനം, സഹകരണം, വ്യവസായം തുടങ്ങി വിവിധ വകുപ്പുകളുടെ ഏകോപനം നടപ്പിലാക്കണമെന്നും, കൃഷിക്ക് ഏറ്റവും ആവശ്യമായ ഘടകം ജലസേചനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Also Read:ഖാദിയെ ലോകശ്രദ്ധയിലെത്തിക്കാൻ ‘കേരള ഖാദി’ ബ്രാൻഡ് പുറത്തിറക്കും: മന്ത്രി പി രാജീവ്
‘ജലത്തിന്റെ കാര്യക്ഷമമായ ഉപയോഗം വിളകളില്‍ ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കും. ആവശ്യത്തിലധികം ജലം കൃഷിക്ക് ഉപയോഗിക്കുന്ന പ്രവണത സാധാരണയു ണ്ട്. എന്നാല്‍, ജലസേചനത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിന് നൂതന സാങ്കേതിക വിദ്യകള്‍ തെരഞ്ഞെടുക്കേണ്ട തായിട്ടുണ്ട്. ഇതിലൂടെ ഉല്‍പ്പാദനവും നമുക്ക് വര്‍ദ്ധിപ്പിക്കുവാനാകും. ഉത്പാദനം വര്‍ദ്ധിക്കുമ്പോള്‍ ഉല്‍പ്പന്നങ്ങള്‍ കാര്യക്ഷമമായി ഉപയോഗപ്പെടുത്തിയില്ലെ ങ്കില്‍ വന്‍ നഷ്ടം സംഭവിക്കും. ആയതിനാല്‍ ഉല്‍പ്പാദനവും വിപണനവും ഒരേപോലെ കൈകാര്യം ചെയ്യുവാന്‍ നമുക്ക് കഴിയണം’, മുഖ്യമന്ത്രി വ്യക്തമാക്കി.
‘കാര്‍ഷികോല്‍പന്നങ്ങള്‍ അധികമാകുമ്പോള്‍ അവ സൂക്ഷിക്കുന്നതിനും സംഭരിക്കുന്നതിനും സംവിധാനമുണ്ടാകണം, ശീതീകരണ സംവിധാനങ്ങള്‍ ഉണ്ടാകണം. ഉത്പന്നങ്ങള്‍ക്ക് വിദേശ വിപണി കണ്ടെത്തുന്നതിനും സാധിക്കണം. സംഭരിക്കുവാന്‍ സംവിധാനം ഉണ്ടായാല്‍ ഉല്‍പ്പന്നങ്ങള്‍ മൂല്യ വര്‍ധനവ് നടത്തി വരുമാനം വര്‍ദ്ധിപ്പിക്കുവാനും സാധിക്കും. പരമ്പരാഗത കാര്‍ഷിക വിദ്യകളോടൊപ്പം നൂതന മാര്‍ഗങ്ങള്‍ കൂടി കര്‍ഷകര്‍ സ്വീകരിക്കേണ്ടതായിട്ടുണ്ട്’, അദ്ദേഹം നിർദ്ദേശിച്ചു.
‘പച്ചക്കറികൃഷിയില്‍ നല്ലൊരു മുന്നേറ്റം ഉണ്ടായിട്ടുണ്ട്. ഈ മേഖലയില്‍ നമ്മള്‍ സ്വയംപര്യാപ്തതക്കായി പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ചെറുധാന്യങ്ങള്‍, നാണ്യവിളകള്‍, എന്നിവയുടെ കാര്യത്തിലും നല്ലൊരു പുരോഗതി സംസ്ഥാനം കൈവരിച്ചിട്ടുണ്ട്. നാളികേര മേഖലയുടെ വികസനത്തിനായി ഗുണമേന്മയുള്ള തെങ്ങിന്‍ തൈകളുടെ വിതരണം വളരെ മുൻപ് തന്നെ ആരംഭിച്ച പദ്ധതിയാണ്. ഇത് ഇപ്പോഴും തുടര്‍ന്നുവരുന്നു. ഇത്തരത്തില്‍ ഭക്ഷ്യ സ്വയംപര്യാപ്തതക്കുള്ള ഒട്ടനവധി നടപടികള്‍ കഴിഞ്ഞ സര്‍ക്കാരിന്റെ തുടര്‍ച്ചയായി ഈ സര്‍ക്കാരും സ്വീകരിച്ചിട്ടുണ്ട്’, കൂട്ടിച്ചേർത്തു.
Post Your Comments