ഗുവാഹത്തി: ഗുജറാത്ത് എം.എൽ.എയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനിയുടെ അപ്രതീക്ഷിത അറസ്റ്റിൽ ഞെട്ടി അദ്ദേഹത്തിന്റെ അനുയായികൾ. അസം പൊലീസിന്റെ അപ്രതീക്ഷിത നടപടിയിൽ പോലീസിനെതിരെ പ്രതിഷേധവുമായി അനുയായികൾ രാഗത്തെത്തി. ഉറക്കത്തിലായിരുന്നു മേവാനിയെ വിളിച്ചുണർത്തിയാണ് അറസ്റ്റ് ചെയ്തതെന്നും റിപ്പോർട്ടുകളുണ്ട്. ബുധനാഴ്ച രാത്രി 11.30ഓടെ ഗുജറാത്തിലെ പാലൻപുരിൽ നിന്നാണ് അറസ്റ്റ് ഉണ്ടായത്.
അറസ്റ്റ് ചെയ്ത് അഹമ്മദാബാദിലേക്ക് കൊണ്ടുപോയ ജിഗ്നേഷ് മേവാനിയെ ഇന്ന് ഗുവാഹത്തിയിലെത്തിക്കും. ഗുജറാത്ത് വദ്ഗാം മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എ ആണ് ജിഗ്നേഷ് മേവാനി. അസമിലെ കൊക്രജാറിൽ നിന്നുള്ള ബി.ജെ.പി നേതാവ് അരൂപ് കുമാർ ഡേയുടെ പരാതിയിലാണ് മേവാനിയെ അറസ്റ്റ് ചെയ്തതെന്നാണ് സൂചന. ക്രിമിനൽ ഗൂഢാലോചന, സമുദായങ്ങൾക്കിടയിൽ ശത്രുത വളർത്തൽ, സമാധാന ലംഘനം ഉത്തേജിപ്പിക്കുക എന്ന ഉദ്ദേശത്തോടെയുള്ള മനഃപൂർവം അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് മേവാണിക്കെതിരെ എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
Also Read:ഐപിഎല്ലിൽ ആദ്യ ജയം തേടി മുംബൈ ഇന്ത്യന്‍സ് ഇന്നിറങ്ങും
അസമിൽ അദ്ദേഹത്തിനെതിരെ ഏതാനും കേസുകൾ ചുമത്തിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചിരുന്നു. അതേസമയം, ഏപ്രിൽ 18 ന് അദ്ദേഹം പോസ്റ്റ് ചെയ്ത രണ്ട് ട്വീറ്റുകൾ ‘നിയമപരമായ ആവശ്യപ്രകാരം’ തടഞ്ഞുവെന്ന് മേവാനിയുടെ ട്വിറ്റർ അക്കൗണ്ട് കാണിക്കുന്നുണ്ട്. ‘മേവാനിയുടെ ട്വീറ്റിന്മേൽ ദിവസങ്ങൾക്ക് മുമ്പ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നിരുന്നാലും, ട്വീറ്റ് ട്വിറ്റർ തടഞ്ഞുവച്ചിരിക്കുകയാണ്. അത് നാഥുറാം ഗോഡ്‌സെയെക്കുറിച്ചാണ്. മേവാനിയെ ആദ്യം അഹമ്മദാബാദിലേക്ക് കൊണ്ടുവന്നു. റോഡ് മാർഗം, പിന്നീട് വിമാനമാർഗം ഇന്ന് രാവിലെ അസമിലേക്ക് കൊണ്ടുപോയി’, മേവാനിയുടെ സഹായി സുരേഷിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു.
Post Your Comments