Latest NewsNewsIndia

സെന്റ് ഓഫ് പാര്‍ട്ടിക്കിടെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ മദ്യപാനം, സമൂഹ മാധ്യമങ്ങളില്‍ ഫോട്ടോകള്‍

അന്വേഷണം ആരംഭിച്ച് വിദ്യാഭ്യാസ വകുപ്പ്

തെലങ്കാന: സെന്റ് ഓഫ് പാര്‍ട്ടിക്കിടെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ മദ്യപിക്കുന്നതിന്റെ ചിത്രങ്ങള്‍ വൈറല്‍. തെലങ്കാന മഞ്ചേരിയല്‍ ജില്ലയിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ദണ്ഡേപ്പള്ളിയിലെ ബിസി ബോയ്‌സ് റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടന്ന യാത്രയയപ്പ് പാര്‍ട്ടിയ്ക്കിടെയാണ് വിദ്യാര്‍ത്ഥികള്‍ മദ്യപിച്ചത്. കുട്ടികള്‍ ബിയര്‍ കുടിക്കുന്നതിന്റെ ഫോട്ടോയാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

Read Also : ഓട്ടോ ഓടിച്ചിരുന്ന സിബി തോമസിന് കോടികളുടെ ആസ്തി, നികുതി അടച്ചത് 11 കോടി : സാമ്പത്തിക സ്രോതസിനെ കുറിച്ച് അന്വേഷണം

വേനല്‍ അവധിക്കാലം ആരംഭിക്കുന്നതിന് മുമ്പ്, പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റലില്‍ യാത്രയയപ്പ് പാര്‍ട്ടി നടത്താന്‍ ഹോസ്റ്റല്‍ വാര്‍ഡനോട് വിദ്യാര്‍ത്ഥികള്‍ അനുവാദം വാങ്ങിയിരുന്നു. ഏപ്രില്‍ 17 ന് പാര്‍ട്ടി സംഘടിപ്പിച്ച ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികള്‍ക്ക് പുറത്ത് നിന്ന് മദ്യം വിതരണം ചെയ്തത് ഗ്രാമത്തില്‍ താമസിക്കുന്ന സുഹൃത്തുക്കളാണ്.

പാര്‍ട്ടിയില്‍ പങ്കെടുത്ത ഏതാനും വിദ്യാര്‍ത്ഥികള്‍ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. അത് വൈറലാകുകയും ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുകയുമായിരുന്നു. സംഭവത്തില്‍ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button