Latest NewsKeralaNews

ദയ എന്നെ ചതിച്ചിട്ടില്ല, വേര്‍പിരിഞ്ഞതിന്റെ കാരണം വ്യക്തമാക്കി സിദ്ധാര്‍ത്ഥ്

അവളെക്കാള്‍ ബെറ്റര്‍ ആയിട്ടുള്ള ആരേം കിട്ടില്ലന്നുള്ളതാണ് സത്യം

ടിക്ക് ടോക്ക് വീഡിയോകളിലൂടെ ആരാധക പ്രീതി നേടിയ ട്രാന്‍സ് ജോഡികളാണ് സിദ്ധാര്‍ത്ഥും ദയ ഗായത്രിയും. മിസ് ട്രാന്‍സ് ഗ്ലോബല്‍ ആയ ശ്രുതി സിത്താരയുമായി പ്രണയത്തിൽ ആണെന്നും വിവാഹിതരാകുമെന്നും ദയ പറഞ്ഞത് സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. എന്നാൽ ദയ പുതിയ ജീവിത പങ്കാളിയെ തിരഞ്ഞെടുത്ത വാർത്ത പങ്കുവച്ചതിനു പിന്നാലെ സിദ്ധാർത്ഥുമായി വേർപിരിഞ്ഞോ എന്നാണ് കൂടുതൽ പേരും അന്വേഷിച്ചത്. സിദ്ധാര്‍ത്ഥിനെ ദയ തേച്ചെന്ന ആരോപണം സോഷ്യൽ മീഡിയയിൽ ഉയർന്നു വന്നതിനു പിന്നാലെ മറുപടിയുമായി വന്നിരിക്കുകയാണ് സിദ്ധാര്‍ത്ഥ്.

സിദ്ധാർത്ഥ് പറയുന്നതിങ്ങനെ,

ദയയുടെയും ശ്രുതിയുടെയും റിലേഷന്‍ഷിപ്പ് വാര്‍ത്തകളില്‍ താഴെ വരുന്ന കമെന്റുകളില്‍ ദയ എന്നെ ഒഴിവാക്കിയെന്നും തേച്ചെന്നും ഒക്കെയാണ്. തെറ്റുകാരന്‍ ഞാനാണ് അല്ലാതെ ദയയല്ല.ദയ എന്നെ ചതിച്ചിട്ടില്ല, എന്നെ ഒഴിവാക്കിയിട്ടില്ല. തെറ്റു പറ്റാത്ത മനുഷ്യരില്ലല്ലോ?? വലിയ തെറ്റുകള്‍ ഞങ്ങളുടെ റിലേഷന്‍ഷിപ്പില്‍ എന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട്.

read also: ഭാര്യ ഗർഭിണി, അവളുടെ വയറ്റിൽ വളരുന്ന കുട്ടിയുടെ അച്ഛൻ സഹപ്രവർത്തകൻ: ഡികെയുടെ ജീവിതത്തിലെ വില്ലൻ മുരളി വിജയ്

ഞാനായിട്ട് തന്നെയാണ് ഈ ബന്ധം അവസാനിപ്പിക്കുന്നതില്‍ മുന്‍കൈ എടുത്തതും. ജീവിതത്തില്‍ ഒറ്റയ്ക്ക് മുന്നോട്ട് സഞ്ചരിക്കാന്‍ സാധിക്കാത്ത ഒരു വ്യക്തിയാണ് ദയ, അതുകൊണ്ട് അവളുടെ ജീവിതത്തിലേക്ക് ശ്രുതിയെ തിരഞ്ഞെടുത്തു. ദയയേക്കാള്‍ ബെറ്റര്‍ ആയിട്ടുള്ള ആളെ എനിക്ക് കിട്ടും എന്ന കമെന്റുകള്‍ കണ്ടു..

അവളെക്കാള്‍ ബെറ്റര്‍ ആയിട്ടുള്ള ആരേം കിട്ടില്ലന്നുള്ളതാണ് സത്യം ?? അവരുടെ രണ്ടുപേരുടെയും നല്ല സുഹൃത്തായിരിക്കാന്‍ ഞാന്‍ ശ്രെമിക്കും., പൂര്‍ണ്ണമനസ്സോടെ എന്റെ കുഞ്ഞിക്കും ശ്രുതിക്കും ആശംസകള്‍..

shortlink

Related Articles

Post Your Comments

Related Articles


Back to top button